ഫി​നി​ക്സ് മാ​ളി​നെ​തി​രാ​യ ന​ട​പ​ടി ഹൈ​കോ​ട​തി മ​ര​വി​പ്പി​ച്ചു

ബം​ഗ​ളൂ​രു: ബെ​ള്ളാ​രി റോ​ഡി​ലെ ഫി​നി​ക്സ് മാ​ൾ ഓ​ഫ് ഏ​ഷ്യ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് അ​ട​ച്ചി​ടാ​നു​ള്ള ബം​ഗ​ളൂ​രു സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റു​ടെ ഉ​ത്ത​ര​വി​ൽ തു​ട​ർ​ന​ട​പ​ടി ക​ർ​ണാ​ട​ക ഹൈ​കോ​ട​തി ത​ട​ഞ്ഞു. മാ​ൾ ഉ​ട​മ​ക​ളാ​യ മും​ബൈ​യി​ലെ സ്പാ​ർ​ക്കി​ൾ വ​ൺ മാ​ൾ ഡെ​വ​ല​പേ​ഴ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ് ന​ട​പ​ടി. കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്ന​തു​വ​രെ​യാ​ണ് താ​ൽ​ക്കാ​ലി​ക സ്റ്റേ ​അ​നു​വ​ദി​ച്ച​ത്.

ര​ണ്ടാ​ഴ്ച​ത്തേ​ക്ക് മാ​ൾ അ​ട​ച്ചി​ട​ണ​മെ​ന്നാ​യി​രു​ന്നു സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റു​ടെ ഉ​ത്ത​ര​വ്. മാ​ളി​ലേ​ക്ക് ആ​ളു​ക​ൾ കൂ​ടു​ത​ലാ​യി വ​രു​ന്ന​ത് മേ​ഖ​ല​യി​ൽ ഗ​താ​ഗ​ത ത​ട​സ്സ​ത്തി​നി​ട​യാ​ക്കു​ന്നു​വെ​ന്നും മാ​ളി​ൽ​നി​ന്നു​ള്ള ശ​ബ്ദ​മ​ലി​നീ​ക​ര​ണം സ​മീ​പ​വാ​സി​ക​ൾ​ക്ക് ശ​ല്യ​മാ​കു​ന്നെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. പു​തു​വ​ത്സ​ര​ത്തി​നും മ​ക​ര​സം​ക്രാ​ന്തി ആ​ഘോ​ഷ വാ​രാ​ന്ത്യ​ത്തി​ലും (ജ​നു​വ​രി 13, 14) തി​ര​ക്ക് പ്ര​തീ​ക്ഷി​ക്കു​ന്ന​തി​നാ​ലാ​ണ് ജ​നു​വ​രി 15 വ​രെ മാ​ൾ അ​ട​ച്ചി​ടാ​ൻ നി​ർ​ദേ​ശി​ച്ച​ത്. 10,000 കാ​റു​ക​ളും 10,000 ​ബൈ​ക്കു​ക​ളും പാ​ർ​ക്ക് ചെ​യ്യാ​നു​ള്ള സ്ഥ​ലം മാ​ളി​ൽ വേ​ണ്ട​തു​ണ്ട്.

എ​ന്നാ​ൽ, 2324 വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്താ​നു​ള്ള സൗ​ക​ര്യ​മേ മാ​ളി​ലു​ള്ളൂ എ​ന്ന് ബം​ഗ​ളൂ​രു ട്രാ​ഫി​ക് പൊ​ലീ​സ് ജോ​യ​ന്റ് ക​മീ​ഷ​ണ​ർ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ​ക്ക് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മാ​ളി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​വ​ർ പ​ല​പ്പോ​ഴും സ​മീ​പ​ത്തെ റോ​ഡ​രി​കി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന​ത് പൊ​തു​ജ​ന​ത്തി​ന് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു. കെം​പ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന്ന പ്ര​ധാ​ന പാ​ത​യാ​യ ബെ​ള്ളാ​രി റോ​ഡി​ലാ​ണ് മാ​ൾ സ്ഥി​തി ചെ​യ്യു​ന്ന​ത്.

ഗ​താ​ഗ​ത ത​ട​സ്സം രൂ​പ​പ്പെ​ടു​ന്ന​ത് ആം​ബു​ല​ൻ​സ് സ​ർ​വി​സു​ക​ളെ​യും ബാ​ധി​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​തി​​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ മാ​ൾ അ​ട​ച്ചി​ടാ​ൻ ഉ​ത്ത​ര​വി​ട്ട​ത്.

Tags:    
News Summary - Action against Phoenix Mall The High Court froze

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.