അബ്ദുല്‍ അഹദ്
ബംഗളൂരു: ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷന്റെ (ബി.എം.ടി.സി) സെക്യൂരിറ്റി ആൻഡ് വിജിലൻസ് വിഭാഗം ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന സീനിയർ ഐ.പി.എസ് ഓഫിസർ അബ്ദുല്‍ അഹദിന് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (ഡി.ഐ.ജി) ആയി സ്ഥാനക്കയറ്റം.
വ്യാഴാഴ്ച ഇദ്ദേഹം ചുമതലയേറ്റു. ദക്ഷിണ കന്നട ജില്ലയിലെ മൂഡുബിദ്രി സ്വദേശിയായ അബ്ദുല്‍ അഹദ് രണ്ട് പതിറ്റാണ്ടിലേറെയുള്ള സേവനത്തിനിടെ ബംഗളൂരു സിറ്റി ക്രൈം ബ്രാഞ്ചിൽ ഡെപ്യൂട്ടി പൊലീസ് കമീഷണർ, കോസ്റ്റൽ സെക്യൂരിറ്റി പൊലീസിൽ സൂപ്രണ്ട് ഓഫ് പൊലീസ്, വൈറ്റ്ഫീൽഡ് ഡി.സി.പി, ബംഗളൂരുവിലെ അഴിമതി വിരുദ്ധ ബ്യൂറോയുടെ എസ്.പി, സി.ഐ.ഡിയുടെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം എസ്.പി, കർണാടക സ്റ്റേറ്റ് റിസർവ് പൊലീസിൽ കമാൻഡന്റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.