ബംഗളൂരു: കുമ്പളഗോഡുവിൽ ഏഴു വയസ്സുകാരിയെ രണ്ടാനച്ഛൻ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പരാതി. ചില്ലറ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ കെ. ദർശൻ (30) സംഭവത്തെത്തുടർന്ന് ഒളിവിൽ പോയി. കുമ്പളഗോഡുവിലെ കന്നിക ലേ ഔട്ടിൽ താമസിക്കുന്ന ശിൽപയുടെ മകൾ സിരിയാണ് മരിച്ചത്. വീട്ടിൽ മാന്യമായി പെരുമാറുന്നില്ലെന്ന് കുറ്റപ്പെടുത്തി ദർശൻ കുട്ടിയെ ഇടക്കിടെ ശിക്ഷിക്കാറുണ്ടെന്ന് ശിൽപ ആരോപിച്ചു.
എക്സ്റ്റീരിയർ ഡിസൈൻ കമ്പനിയിൽ പ്രവർത്തിക്കുന്ന ശിൽപ ജോലിക്കു പോയ സമയത്താണ് സംഭവം. വൈകീട്ട് 5.30ഓടെ വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് മകളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദർശൻ ഓടി രക്ഷപ്പെട്ടു. ആദ്യ ഭർത്താവുമായി അകന്നുകഴിയുന്ന ശിൽപ അഞ്ചു മാസം മുമ്പ് സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമിലൂടെയാണ് ദർശനെ കണ്ടുമുട്ടിയതും വിവാഹം കഴിച്ചതും. ജന്മനാടായ തുമകൂരുവിലേക്ക് രക്ഷപ്പെട്ട ദർശനെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.