Posted On
date_range Updated On
date_range കുടിവെള്ളത്തിൽ മാലിന്യം കലര്‍ന്ന് ഒരു മരണം; അഞ്ചുപേര്‍ ആശുപത്രിയില്‍
ബംഗളൂരു: കോലാർ മുള്‍ബാഗല്‍ മെനജെനഹള്ളിയിൽ കുടിവെള്ളത്തിൽ മാലിന്യം കലര്‍ന്നതിനെ തുടർന്ന് ഒരാള്‍ മരിച്ചു. വെങ്കട്ടരമണപ്പ (65) എന്നയാളാണ് മരിച്ചത്. വയറിളക്കവും ഛർദിയും അനുഭവപ്പെട്ട അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുടിവെള്ള പൈപ്പില്‍ മാലിന്യം കലർന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വെങ്കട്ടരമണപ്പയുടെ മൃതദേഹവുമായി റോഡ് ഉപരോധിച്ചു. കുടിവെള്ള ടാങ്ക് വൃത്തിയാക്കിയിട്ട് മാസങ്ങളായെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.