ബംഗളൂരു: കന്നട രജ്യോത്സവ ദിനത്തിൽ വിവിധ മേഖലകളിൽ സേവനമനുഷ്ഠിച്ച 95 പേരെ മൈസൂരു ജില്ല ചുമതലയുള്ള മന്ത്രി എച്ച്.സി. മഹാദേവപ്പ ആദരിച്ചു. ഡിജിറ്റൽ യുഗത്തിൽ ശാസ്ത്ര സാങ്കേതിക വിദ്യ വികസിച്ചു കൊണ്ടിരിക്കുകയാണ്.
അതിനിടയിൽ കന്നട ഭാഷയുടെ ഉപയോഗം, സംരക്ഷണം, വളർച്ച എന്നിവക്കായി പരിശ്രമിക്കണമെന്ന് മന്ത്രി പറഞ്ഞു. ആധുനിക യുഗത്തിൽ കന്നട ഭാഷ പിന്നിലല്ലെന്ന് തെളിയിക്കാൻ സംസ്ഥാന സർക്കാർ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. കമ്പ്യൂട്ടറിലും ഫോണിലും കന്നട ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മൈസൂരിലെ ഓവൽ ഗ്രൗണ്ടിൽ നടന്ന 70ാമത് കന്നട രാജ്യോത്സവ ആഘോഷങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൈസൂരു ഡി.സി.ജി. ലക്ഷ്മികാന്ത് റെഡ്ഡി, എം.സി.സി. കമീഷണർ ഷെയ്ഖ് തൻവീർ ആസിഫ്, ജില്ല പഞ്ചായത്ത് സി.ഇ.ഒ. എസ്. യുകേഷ് കുമാർ, എ.ഡി.സി. പി. ശിവരാജു, ഡി.സി.പിമാരായ സുന്ദർ രാജു, ബിന്ദുമണി, കന്നട സാംസ്കാരിക വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ എം.ഡി. സുദർശൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.