ദക്ഷിണ കന്നട ജില്ലയിൽ 6658 പേർ വീട്ടിൽ വോട്ട് ചെയ്തു

മംഗളൂരു: വോട്ട് അറ്റ് ഹോം സൗകര്യം ദക്ഷിണ കന്നട ജില്ലയിൽ ചൊവ്വാഴ്ച വരെ 6658 പേർ ഉപയോഗിച്ചു.പ്രായം 85 കഴിഞ്ഞ 5011 സമ്മതിദായകരും 40 ശതമാനത്തിൽ കൂടുതൽ വൈകല്യമുള്ള 1647 വോട്ടർമാരുമാണ് വീടുകളിൽ വോട്ട് രേഖപ്പെടുത്തിയത്.കിടപ്പു രോഗികളും ഇതിൽപ്പെടും.8010 പേരാണ് ജില്ലയിൽ മൊത്തം വീട്ടിൽ വോട്ട് സംവിധാനം തെരഞ്ഞെടുത്തത്.

പോളിംഗ് ദിനത്തിലെ പൊല്ലാപ്പില്ലാതെ വോട്ട് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് 90 കാരികളായ മംഗളൂരുവിലെ സിസ്റ്റർ മേരി ലോറൻസും സിസ്റ്റർ മേരി മെർസ് ലൈനും പറഞ്ഞു. വീട്ടിൽ വോട്ട് സംവിധാനം പരിചയപ്പെടുത്തി പ്രോത്സാഹിപ്പിച്ചതിന്റെ ഫലം പ്രകടമാണെന്ന് ജില്ല വരണാധികാരി കുടിയായ ജില്ല ഡെപ്യൂട്ടി കമ്മീഷണർ എംപി മുല്ലൈ മുഹിളൻ പറഞ്ഞു.

അടുത്ത ദിവസങ്ങളിൽ ശേഷിക്കുന്ന വീടുകളിലുള്ളവർക്കും വോട്ട് ചെയ്യാനാവും.പോളിംഗ് ബൂത്തിൽ വരി നിൽക്കാതെ വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞതിൽ വയോജനങ്ങൾ സന്തോഷം പ്രകടിപ്പിക്കുന്നതായി ജില്ല സ്വീപ് ഓഫീസർ ജില്ല പഞ്ചായത്ത് സിഇഒ ഡോ.കെ.ആനന്ദ് അറിയിച്ചു.

Tags:    
News Summary - 6658 people voted at home in Dakshina Kannada district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.