ബംഗളൂരു: ‘ബ്രാൻഡ് ബംഗളൂരു’ സംരംഭത്തിന് കീഴിൽ ബംഗളൂരു നഗര പരിധിയിലുള്ള 50ലധികം പാർക്കുകൾ വികസിപ്പിക്കുകയും ബാക്കിയുള്ളവ നവീകരിക്കുമെന്ന് വനം, പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മാനേജ്മെന്റ് സ്പെഷൽ കമീഷണർ പ്രീതി ഗെലോട്ട് അറിയിച്ചു. ബസവനഗുഡിയിലെ ബ്യൂഗിൾ റോക്ക് പാർക്കിൽ നടന്ന ‘ബംഗളൂരു ഹബ്ബ’ സാംസ്കാരിക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ബി.ബി.എം.പി പരിധിയിൽ 1287 പാർക്കുകളുണ്ട്. അവയിലെല്ലാം പൗരന്മാർക്ക് ഇരിപ്പിട ക്രമീകരണം, പൂന്തോട്ടം, ചുറ്റുവേലി, മറ്റു സൗകര്യങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. നിലവിലുള്ള എല്ലാ പാർക്കുകളിലും നവീകരണ പ്രവർത്തനങ്ങൾ നടക്കുകയാണ്.
കൂടാതെ ഭൂഗർഭജലനിരപ്പ് മെച്ചപ്പെടുത്തുന്നതിനായി പാർക്കുകളിൽ സോക്ക് പിറ്റുകൾ നിർമിക്കുന്നുണ്ട്. പരിസ്ഥിതി ആസ്വദിക്കാൻ കൂടുതൽ സമയം ചെലവഴിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ പാർക്കുകളും ദിവസവും രാവിലെ അഞ്ചു മുതൽ രാത്രി 10 വരെ തുറന്നിടും.
തങ്ങളുടെ അയൽപക്ക പാർക്കുകളിൽ ശുചിത്വം നിലനിർത്താൻ സഹായിക്കാനും പൊതു ഇടങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിനെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കാനും അവർ അഭ്യർഥിച്ചു. എല്ലാ പാർക്കുകളിലും ബംഗളൂരു ഹബ്ബ സംഘടിപ്പിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.