ബംഗളൂരു: കിത്തൂർ റാണി ചെന്നമ്മ മൃഗശാലയിൽ മൂന്ന് ദിവസത്തിനുള്ളിൽ 28 കൃഷ്ണമൃഗങ്ങൾ ദുരൂഹ സാഹചര്യത്തിൽ ചത്തു. അണുബാധ മൂലമാണ് മൃഗങ്ങൾ ചത്തതെന്നാണ് പ്രാഥമിക നിഗമനം. വനം മന്ത്രി ഈശ്വർ ഖാണ്ഡ്രെ അന്വേഷണത്തിന് ഉത്തരവിട്ടു. പകർച്ചവ്യാധി മൂലമാണ് മൃഗങ്ങൾ ചത്തതെന്നും മറ്റു മൃഗങ്ങൾക്ക് രോഗം പകരാതിരിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.
മലിന ഭക്ഷണവും വെള്ളവുമാണോ മരണകാരണം എന്നും പൂച്ച പോലുള്ള വളർത്തുമൃഗങ്ങളിൽനിന്നാണോ രോഗം പകർന്നത് എന്നും അന്വേഷിക്കും. മൃഗശാലയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് ആശങ്കജനകമാണ്. ജീവനക്കാരുടെ അശ്രദ്ധ മൂലമാണോ മരണം സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
38 കൃഷ്ണമൃഗങ്ങളിൽ 28 എണ്ണവും മരണത്തിന് കീഴടങ്ങിയെന്നത് ആശങ്കയിലാഴ്ത്തുന്നുവെന്ന് ഫോറസ്റ്റ് അസിസ്റ്റന്റ് കൺസർവേറ്റർ നാഗരാജ് ബൽഹാസുരി പറഞ്ഞു. ആന്തരികാവയവങ്ങളുടെ സാമ്പ്ൾ പരിശോധനക്ക് ബന്നാർഘട്ട സുവോളജിക്കൽ പാർക്കിലേക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.