Posted On
date_range Updated On
date_range തെരഞ്ഞെടുപ്പ് കമീഷൻ പിടിച്ചെടുത്തത് 150 കോടിയുടെ വസ്തുക്കൾ
ബംഗളൂരു: മാർച്ച് 29ന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നശേഷം തെരഞ്ഞെടുപ്പ് കമീഷന്റെ സ്ക്വാഡ് ഇതുവരെ പിടിച്ചെടുത്തത് 150 കോടിയുടെ വസ്തുക്കൾ. ഇതിൽ 61 കോടിയും പണമാണെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. 33 കോടിയുടെ മദ്യം, 24 കോടിയുടെ മറ്റു വിലപിടിച്ച വസ്തുക്കൾ, സൗജന്യമായി നൽകാൻ കൊണ്ടുപോയ 24 കോടിയുടെ വസ്തുക്കൾ എന്നിവക്ക് പുറമെ, 13 കോടിയുടെ മയക്കുമരുന്നും പിടികൂടി. 1262 കേസുകൾ രജിസ്റ്റർ ചെയ്തതായും കർണാടക ചീഫ് ഇലക്ടറൽ ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.