തു​ള്ളി​മ​രു​ന്ന് സ്വീ​ക​രി​ച്ച 13 കു​ട്ടി​ക​ൾ ആ​ശു​പ​ത്രി​യി​ൽ

ബം​ഗ​ളൂ​രു: ശി​വ​മൊ​ഗ്ഗ ജി​ല്ല​യി​ലെ അം​ഗ​ൻ​വാ​ടി​യി​ൽ വൈ​റ്റ​മി​ൻ എ ​തു​ള്ളി​മ​രു​ന്ന് സ്വീ​ക​രി​ച്ച 13 കു​ട്ടി​ക​ളെ ഛർ​ദി -അ​തി​സാ​ര​ത്തെ​യും തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. റി​പ്പോ​ൺ​പേ​ട്ടി​ന് സ​മീ​പ​മു​ള്ള ഹി​ര​സാ​നി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ പ്ര​ത്യേ​ക​പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് കു​ട്ടി​ക​ൾ​ക്ക് തു​ള്ളി​മ​രു​ന്ന് ന​ൽ​കി​യ​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ തു​ള്ളി​മ​രു​ന്നു സ്വീ​ക​രി​ച്ച കു​ട്ടി​ക​ൾ​ക്ക് വൈ​കീ​ട്ടാ​യ​പ്പോ​ഴേ​ക്കും വ​യ​റു​വേ​ദ​ന​യും ഛർ​ദി​യും അ​തി​സാ​ര​വും അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു.ശി​വ​മൊ​ഗ്ഗ​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കു​ട്ടി​ക​ളെ എം.​എ​ൽ.​എ ബെ​ലേ​രു ഗോ​പാ​ല​കൃ​ഷ്ണ സ​ന്ദ​ർ​ശി​ച്ചു. കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​പ്ര​ശ്ന​ത്തി​ന് കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - 13 children hospitalized after receiving drop medicine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.