ജ​യ​ദേ​വ ആ​ശു​പ​ത്രി​യി​ൽ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 11 രോ​ഗി​ക​ൾ മ​രി​ച്ചു

ബം​ഗ​ളൂ​രു: മൈ​സൂ​രു ന​ഗ​ര​ത്തി​ലെ ജ​യ​ദേ​വ ആ​ശു​പ​ത്രി​യി​ൽ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 11 രോ​ഗി​ക​ൾ മ​രി​ച്ചു. ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വ് മൂ​ല​മാ​ണ് മ​ര​ണ​ങ്ങ​ൾ സം​ഭ​വി​ച്ച​തെ​ന്ന് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.

ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വ് മൂ​ലം ഒ​രു രോ​ഗി​യും മ​രി​ച്ചി​ട്ടി​ല്ലെ​ന്ന് ജ​യ​ദേ​വ ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​സ​ദാ​ന​ന്ദ പ​റ​ഞ്ഞു. ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന 11 രോ​ഗി​ക​ൾ മാ​ത്ര​മാ​ണ് മ​രി​ച്ച​തെ​ന്നും ചി​കി​ത്സ​യു​ടെ അ​ഭാ​വം മൂ​ലം ആ​രും മ​രി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മൈ​സൂ​രു ജി​ല്ല​യി​ൽ​നി​ന്ന് മാ​ത്ര​മ​ല്ല, കു​ട​ക്, ഹാ​സ​ൻ, മാ​ണ്ഡ്യ, ചാ​മ​രാ​ജ​ന​ഗ​ർ തു​ട​ങ്ങി​യ അ​യ​ൽ ജി​ല്ല​ക​ളി​ൽ​നി​ന്നും ധാ​രാ​ളം ആ​ളു​ക​ൾ ജ​യ​ദേ​വ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​ക്കെ​ത്തു​ന്നു.

രോ​ഗി​ക​ളു​ടെ വ​ര്‍ധ​ന​മൂ​ലം ഡോ​ക്ട​ർ​മാ​ര്‍ സ​മ്മ​ർ​ദ​ത്തി​ലാ​ണ്. ഒ​രു ഡോ​ക്ട​ർ​ക്ക് ഒ​രു ദി​വ​സം 50 ല​ധി​കം രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കേ​ണ്ട സാ​ഹ​ച​ര്യം വ​രു​ന്നു.

രോ​ഗി​ക​ള്‍ വ​ര്‍ധി​ക്കു​മ്പോ​ള്‍ ഒ​രു​ദി​വ​സം 100 രോ​ഗി​ക​ളെ വ​രെ പ​രി​ശോ​ധി​ക്കേ​ണ്ട അ​വ​സ്ഥ വ​രാ​റു​ണ്ട് എ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. കി​ട​ക്ക​ക​ളു​ടെ അ​പ​ര്യാ​പ്ത​ത മൂ​ലം രോ​ഗി​ക​ളെ ട്രോ​ളി​ക​ളി​ലാ​ണ് ചി​കി​ത്സി​ക്കു​ന്ന​ത്.

നി​ല​വി​ൽ 20 രോ​ഗി​ക​ൾ ട്രോ​ളി​ക​ളി​ലാ​ണ്. വെ​ല്ലു​വി​ളി​ക​ൾ​ക്കി​ട​യി​ലും മി​ക​ച്ച സേ​വ​നം ന​ൽ​കാ​ൻ ആ​ശു​പ​ത്രി എ​ല്ലാ ശ്ര​മ​ങ്ങ​ളും ന​ട​ത്തു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മൂ​ന്ന് ഡോ​ക്ട​ർ​മാ​ർ നൈ​റ്റ് ഡ്യൂ​ട്ടി​യി​ലാ​ണെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​മെ​ന്നും പ​രാ​മ​ർ​ശി​ച്ചു.

ഡോ​ക്ട​ർ​മാ​രു​ടെ അ​ഭാ​വം മൂ​ലം രോ​ഗി​ക​ൾ മ​രി​ക്കു​ന്നു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ചു. സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​ക്കാ​ൻ സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യും ബ​ന്ധു​ക്ക​ൾ രോ​ഷം പ്ര​ക​ടി​പ്പി​ച്ചു.

Tags:    
News Summary - 11 patients die in 24 hours at Jayadeva Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.