ബംഗളൂരു: ജാതി വിവേചനം നേരിടുന്നെന്ന് ചൂണ്ടിക്കാട്ടി ബാംഗ്ലൂർ സർവകലാശാലയിലെ പത്തോളം ദലിത് പ്രഫസർമാർ ഭരണപരമായ അധിക ചുമതലകൾ രാജിവെച്ചൊഴിഞ്ഞു. ചുമതലകൾ അനുവദിക്കുന്നതിലും അവകാശങ്ങൾ നൽകുന്നതിലും സർവകലാശാലയിൽ ജാതി അടിസ്ഥാനത്തിലുള്ള വിവേചനം നിലനിൽക്കുന്നതായാണ് ആരോപണം.
മുമ്പ് സർവകലാശാലയിൽ പ്രധാന ചുമതലകൾ വഹിച്ചിരുന്ന പലർക്കും ഇപ്പോൾ ഇൻ ചാർജ് പദവിയാണ് നൽകിയിരിക്കുന്നതെന്നും ഇത് തങ്ങളുടെ പദവിയെ ഇകഴ്ത്തുന്നതാണെന്നും രജിസ്ട്രാർക്ക് കൈമാറിയ രാജിക്കത്തിൽ പ്രഫസർമാർ ചൂണ്ടിക്കാട്ടി.
അംബേദ്കർ റിസർച്ച് സെന്റർ ഡയറക്ടർ പ്രഫ. സി. സോമശേഖർ, സ്റ്റുഡന്റ് വെൽഫെയർ ഡയറക്ടർ പ്രഫ. പി.സി. നാഗേഷ്, പി.എം. ഉഷ, കോഓഡിനേറ്റർ പ്രഫ. വി. സുദേഷ്, ഡിസ്റ്റൻസ് എജുക്കേഷൻ ആൻഡ് ഓൺലൈൻ സെന്റർ ഡയറക്ടർ പ്രഫ. ബി.എൽ. മുരളീധർ തുടങ്ങിയവരാണ് രാജിവെച്ചത്. വിഷയത്തിൽ സർവകലാശാല അധികൃതർ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.