എം.ആർ.സിയിൽ പാസിങ്ഔട്ട് പരേഡ്

ഗൂഡല്ലൂർ:സൈനിക പരിശീലനം പൂർത്തിയാക്കിയ യുവാക്കളായ ജവാന്മാർക്ക് പാസിങ്ഔട്ട് പരേഡ് നടത്തി. കൂനൂർ വെല്ലിങ്ടൺ സൈനിക കേന്ദ്രമായ എം.ആർ.സിയിൽ പരിശീലനം നേടിയ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവജവാന്മാർക്കാണ് സത്യപ്രതിജ്ഞയും പാസിങ്ഔട്ട് പരേഡും നടത്തിയത്. 46 ആഴ്ചത്തെ കഠിനമായ സൈനിക പരിശീലനങ്ങൾ വിജയകരമായി പൂർത്തിയാക്കിയ 324 ജവാന്മാർക്കുള്ള സർട്ടിഫിക്കറ്റും സൈനിക സേവനത്തിനുള്ള ഉത്തരവും എം.ആർ.സി ബ്രിഗേഡിയർ രാജേഷ്വർ സിങ്ങിൻെറ നേതൃത്വത്തിൽ നൽകിയത്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ജവാന്മാരുടെ രക്ഷിതാക്കൾക്ക് സത്യപ്രമാണ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തതിൽ സൈനികകേന്ദ്രം വിഷമം അറിയിച്ചു. GDR MRC: കൂനൂർ വെല്ലിങ്ടൺ സൈനിക കേന്ദ്രത്തിൽ പരിശീലനം പൂർത്തിയാക്കിയ ജവാന്മാർക്കുള്ള സത്യപ്രമാണ ചടങ്ങിൽ ബ്രിഗേഡിയർ രാജേഷ്വർ സിങ് സർട്ടിഫിക്കറ്റുകൾ ജവാന്മാർക്ക് നൽകുന്നു കിറ്റുകൾ വിതരണം ചെയ്തു ഗൂഡല്ലൂർ: പൊന്നൂരിലെ കുടുംബങ്ങൾക്ക് പച്ചക്കറിയും പലവ്യഞ്ജന കിറ്റും വിതരണം ചെയ്തു. ടി.ടി.വി ദിനകരൻെറ അമ്മാ മക്കൾ മുന്നേറ്റ കഴകത്തിൻെറ വകയായി 150 കുടുംബങ്ങൾക്കാണ് പച്ചക്കറികളും പലവ്യഞ്ജനങ്ങളടങ്ങിയ കിറ്റുകൾ വിതരണം ചെയ്തത്. ചെന്നൈയിൽ നിന്നെത്തിയ ഐ.ടി ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് നാടുകാണിക്കടുത്തുള്ള പൊന്നൂർ,കൈതക്കൊല്ലി,പൊന്നുവയൽഗ്രാമങ്ങളെ കണ്ടെയ്ൻമൻെറ് സോണുകളാക്കി സീൽ ചെയ്തത്. ഇവിടെയുള്ള കുടുംബങ്ങൾക്കാണ് ജില്ല സെക്രട്ടറി കലൈശെൽവൻെറ നിർദേശപ്രകാരം ഗൂഡല്ലൂർ നഗര സെക്രട്ടറി അനൂപ്ഖാൻ, നസ്റുദ്ദീൻ, സേവൽ സെന്തിൽ, ജില്ല ട്രഷറർ ദിനേഷ്, അബുതാഹിർ ഉൾപ്പെടെയുള്ളവർ പാർട്ടിയുടെ സഹായങ്ങൾ കൈമാറിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.