കമീഷനെ നിയോഗിച്ചു

ഗൂഡല്ലൂർ: നീലഗിരി ജില്ലയിലെ ഈഴവ, തീയ വിഭാഗത്തെ പിന്നാക്ക സംവരണ പട്ടികയിലുൾപ്പെടുത്തുന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അഡീഷനൽ ചീഫ് സെക്രട്ടറി അതുല്യ മിശ്രയുടെ അധ്യക്ഷതയിൽ . രണ്ടു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദേശം. നാലു പതിറ്റാണ്ടായി എസ്.എൻ.ഡി.പി നീലഗിരി ശാഖ ഉന്നയിച്ചിരുന്ന ആവശ്യമാണ് സർക്കാർ അംഗീകരിക്കാൻ പോവുന്നത്. ഇതി‍ൻെറ ഭാഗമായാണ് കമീഷനെ നിയോഗിച്ചിരിക്കുന്നത്. കാറ്റിലും മഴയിലും പന്തല്ലൂർ ഭാഗത്തും കനത്ത നാശം ഗൂഡല്ലൂർ: ശനിയാഴ്ച പെയ്ത മഴയിലും കാറ്റിലും പന്തല്ലൂർ മേഖലയിൽ പലഭാഗത്തും നാശനഷ്ടമുണ്ടായി. ആസ്ബസ്റ്റോസ് ഷീറ്റുകൊണ്ടുള്ള വീടുകൾ കാറ്റെടുത്തു. പലരുടെയും വീടുകളുടെ ഷീറ്റുകൾ കാറ്റിൽ പറന്നുപോയി. വാഴകൃഷിയും നശിച്ചു. അത്തിക്കുന്ന് അത്തിമാനഗറിലെ രാജേശ്വരിയുടെ വീടി‍ൻെറ ഷീറ്റുകൾ പൂർണമായും കാറ്റെടുത്തു. താലൂക്കിലെ ഉപ്പട്ടി, മേങ്കോറഞ്ച്, അയ്യൻകൊല്ലി, കൊളപ്പള്ളി, ചേരങ്കോട്, ടാൻ ടീ എന്നിവിടങ്ങളിലെല്ലാം വൈദ്യുതി കമ്പികൾ പൊട്ടിവീണ് ഗ്രാമങ്ങൾ ഇരുട്ടിലായി. പന്തല്ലൂർ റവന്യൂ അധികൃതർ നാശനഷ്ടം രേഖപ്പെടുത്താൻ ഗ്രാമങ്ങൾ സന്ദർശിച്ചു. GDR SHEET: അത്തിക്കുന്ന് അത്തിമാനഗറിലെ രാജേശ്വരിയുടെ വീടി‍ൻെറ ആസബസ്റ്റോസ് ഷീറ്റ് തകർന്ന നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.