ഇ-പാസുമായി വന്നവരെ അതിർത്തിയിൽ തടഞ്ഞു

കൈകുഞ്ഞും ഗർഭിണികളടക്കമുള്ളവരും വലഞ്ഞു ഗൂഡല്ലൂർ: കർണാടകത്തിൽനിന്ന് നീലഗിരിയിലേക്ക് പ്രവേശന അനുമതി ലഭിച്ചവരെ കർണാടക-തമിഴ്നാട് അതിർത്തിയിലെ കക്കനല്ല ചെക്പോസ്റ്റിൽ തടഞ്ഞുവെച്ചു. ബുധനാഴ്ച രാവിലെ എട്ടരമുതൽ എത്തിയ 50 പേരാണ് ഒരു തുള്ളിവെള്ളംപോലും ലഭിക്കാത്ത വനഭാഗത്തെ ചെക്പോസ്റ്റിൽ കുടുങ്ങിയത്. ബുധനാഴ്ച വൈകീട്ട് ആറുവരെയായിട്ടും ഇവരെ കടത്തിവിടാൻ ആരോഗ്യവകുപ്പ് ജീവനക്കാർ തയാറാവുന്നില്ല. ഗൂഡല്ലൂർ, ഊട്ടി, കൂനൂർ ഉൾപ്പെടെ ഭാഗത്തേക്കുള്ളവരാണ് ഇ-പാസുമായി എത്തിയിട്ടുള്ളത്. ഇവരിൽ രണ്ടുമാസംപ്രായമുള്ള കൈക്കുഞ്ഞും ഒമ്പതു മാസമായ ഗർഭിണിയുംവരെയുണ്ട്. വൈകുന്നേരംവരെയായപ്പോൾ ഊട്ടിയിൽനിന്ന് പാൽ എത്തിച്ചാണ് കുഞ്ഞിന് നൽകിയത്. കോളജ് വിദ്യാർഥികളടക്കമുള്ളവർ കരഞ്ഞുകണ്ണീർവാർക്കുകയാണ് ചെയ്യുന്നത്. ആരെയും കടത്തിവിടേണ്ടെന്ന് കലക്ടറുടെ ഉത്തരവുണ്ടെന്ന് പറഞ്ഞാണ് ആരോഗ്യവകുപ്പ് അധികൃതർ തടയുന്നതെന്നാണ് പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.