ഓറഞ്ച് സോണായി പ്രഖ്യാപിച്ചു; ജനത്തിരക്ക്​ വർധിച്ചു

ഗൂഡല്ലൂർ: ഓറഞ്ച് സോണായി പ്രഖ്യാപിച്ചതോടെ നീലഗിരിയിലെ പ്രധാന നഗരങ്ങളിൽ ജനസഞ്ചാരം വർധിച്ചു. കാൽനടയായും ഇരു ചക്രവാഹനങ്ങളിലും നഗരത്തിലേക്ക് എത്തുന്നവരുടെ എണ്ണം കൂടി. പഴം, പച്ചക്കറി, ബേക്കറി, മാംസം എന്നിവ രാവിലെ ആറുമുതൽ ഉച്ചക്കു ഒരുമണിവരെ തുറക്കാൻ അനുമതി നൽകിയിരുന്നു. രാവിലെ 10 മുതൽ ഉച്ചക്ക് രണ്ടു വരെമാത്രമേ എല്ലാ കടകളും തുറക്കാൻ പാടുള്ളൂവെന്നാണ് ജില്ല കലക്ടർ ഇന്നസൻെറ് ദിവ്യയുടെ ഉത്തരവ്. അതേസമയം, കാലത്ത് തന്നെ തുറക്കാത്തപക്ഷം പഴംപച്ചക്കറികൾ വിൽക്കാൻ പറ്റാതെ അഴുകുമെന്നും പഴപടിതന്നെ രാവിലെ ആറുമുതൽ ഉച്ചക്ക് ഒരുമണിയെന്ന സമയം അനുവദിക്കണമെന്നാണ് പഴം,പച്ചക്കറി വ്യാപാരികളുടെ ആവശ്യം. ഇതിനിടെ നഗരത്തിലെത്തുന്നവർ അകലം പാലിക്കാതെ കൂട്ടമായി നിന്ന് സാധനങ്ങൾ വാങ്ങുന്നതാണ് കച്ചവട സ്ഥാപനങ്ങളുടെ പ്രവർത്തന സമയം വെട്ടിച്ചുരുക്കാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നീലഗിരിയിൽ നാലുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെയാണ് അയവുവരുത്തിയ നിയന്ത്രണങ്ങൾ വീണ്ടും കർക്കശമാക്കിയത്. GDR TOWN: ബുധനാഴ്ച രാവിലെ ഗൂഡല്ലൂർ നഗരത്തിലെത്തിയ വാഹനങ്ങളും കാൽനടക്കാരും ------------- ഇ-പാസിനുള്ള അപേക്ഷകൾ വർധിക്കുന്നു ഗൂഡല്ലൂർ: ചികിത്സ, മരണം, വിവാഹം പോലുള്ള അത്യാവശ്യത്തിനായി ദിനംപ്രതി 3000ത്തോളം അപേക്ഷകൾ എത്തുന്നതായി ജില്ല അധികൃതർ വ്യക്തമാക്കി. ഓൺലൈൻ വഴിയാണ് അപേക്ഷകൾ നൽകുന്നത്. അടിയന്തര ആവശ്യമുള്ളവരുടെ അപേക്ഷകൾ മാത്രമാണ് പരിഗണിക്കുന്നത്. മറ്റുള്ളവ നിരാകരിക്കുകയാണ്. അക്ഷയകേന്ദ്രങ്ങൾവഴി സൗജന്യമായി അപേക്ഷിക്കാമെന്നാണ് ജില്ല ഭരണകൂടം അറിയിച്ചത്. എന്നാൽ സൈറ്റുകൾ ബിസി എന്നാണ് കാണിക്കുന്നതെന്നും അതിനാൽ സ്വന്തമായുള്ള കമ്പ്യൂട്ടറിൽ നിന്നോ മൊബൈലിലോ അപേക്ഷിക്കാനാണ് ഇ-സൻെററിൽ നിന്നുള്ള മറുപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.