ഗൂഡല്ലൂർ: തമിഴ്നാട് നിയമസഭയിൽ കഴിഞ്ഞദിവസം പാസാക്കിയ വനഭേദഗതി ബിൽ തിരിച്ചയക്കണമെന്ന് ഗൂഡല്ലൂർ എം.എൽ.എ ദ്രാവിഡമണി തമിഴ്നാട് ഗവർണർക്ക് സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. 1882ലെ വനനിയമത്തിലെ 16 A ഉപവകുപ്പിൽ ഭേദഗതി കൊണ്ടുവന്നാണ് കൈവശഭൂമികൾവരെ സംരക്ഷിതവനത്തിൽ ഉൾപ്പെടുത്താൻ സർക്കാർ ബിൽ പാസാക്കിയത്. ഇത് കൂടുതൽ ബാധിക്കുക ഗൂഡല്ലൂരിലെ കർഷകരെയും സ്വകാര്യ എസ്റ്റേറ്റുകളെയുമാണ്. ഗൂഡല്ലൂർ നിയോജക മണ്ഡലത്തിലെ ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കിലെ സെക്ഷൻ 17,53 വിഭാഗത്തിലെ കൈവശഭൂമിയിൽ താമസിക്കുന്നവരെയാണ് ബിൽ കൂടുതൽ ബാധിക്കുക. കഴിഞ്ഞ ജനുവരി എട്ടിന് പാസാക്കിയ ഭേദഗതി ബിൽ താങ്കളുടെ പരിഗണനക്കയച്ചത് അംഗീകരിക്കരുതെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.