നീലഗിരിയിൽ പ്രചാരണം നടത്തും കെ.എൻ.എം സമ്മേളനം ഗൂഡല്ലൂർ: കേരള നദ്വത്തുൽ മുജാഹിദീൻ ഒമ്പതാമത് സംസ്ഥാന സമ്മേളനം വിജയിപ്പിക്കാൻ ഗൂഡല്ലൂർ മണ്ഡലം കെ.എൻ.എം പ്രവർത്തകസമിതി യോഗം തീരുമാനിച്ചു. യോഗത്തിൽ മണ്ഡലം പ്രസിഡൻറ് കെ. ബാപ്പുട്ടി അധ്യക്ഷത വഹിച്ചു. കെ. ആലിക്കുട്ടി യോഗം ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലയിലെ കൂരിയാടുെവച്ചു ഡിസംബർ 28 മുതൽ 31വരെ നടക്കുന്ന കെ.എൻ.എം സംസ്ഥാന പ്രചാരണം മുൻനിർത്തി പൊതുയോഗങ്ങൾ, സെമിനാറുകൾ, കുടുംബസംഗമങ്ങൾ, വാഹന പ്രചാരണവും സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. വി.കെ. ഹുസൈൻ, അഷ്റഫ് പന്തല്ലൂർ, അലവി ഗൂഡല്ലൂർ, മടക്കൽ സൈത് പാക്കണ, അഷ്റഫ് നെലാക്കോട്ട, കടലായി സൈത് ദേവർഷോല, വി. കുഞ്ഞാമുട്ടി ദേവാല, വി.കെ. ഷഫീഖ്, കെ.എം. മജീദ്, മൊയ്തീൻകുട്ടി ഹാജി, സൈനൂദ്ധീൻ, ശംഷുദ്ധീൻ, പി.പി. ബഷീർ എന്നിവർ സംസാരിച്ചു. സി.എച്ച്.എം. ഹനീഫ് സ്വാഗതവും വി.എം. ബഷീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.