ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്​റ്റിൽ

ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ ഗൂഡല്ലൂർ: ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. കൊളപ്പള്ളി യോഗേശ്വരനെയാണ് (40) ദേവാല പൊലീസ് അറസ്റ്റ്ചെയ്തത്. ഇയാളുടെ ഭാര്യ പെരിന്തൽമണ്ണ സ്വദേശിനി സിൻസിയെ (27) പന്തല്ലൂർ ടൗണിൽവെച്ച് വെട്ടിപ്പരിക്കേൽപിച്ചു എന്നാണ് കേസ്. സമീപത്തുള്ളവർ ഒച്ചവെച്ചതും ഇയാൾ കത്തികാട്ടി ഓടി രക്ഷപ്പെട്ടു. രണ്ടു മണിക്കൂറിനുള്ളിൽ ദേവാല പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. കേസെടുത്ത് പന്തല്ലൂർ കോടതിയിൽ ഹാജരാക്കി. രണ്ടു കൈകൾക്കും ദേഹത്തും വെട്ടേറ്റ യുവതിയെ പന്തല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രണയവിവാഹിതരായ ഇവർക്ക് രണ്ടു മക്കളുണ്ട്. യോഗേശ്വരൻ നേരത്തേ വിവാഹിതനായിരുന്നു. അതിൽ രണ്ടു മക്കളുണ്ട്. ആ ബന്ധം ഉപേക്ഷിച്ചാണ് ടാക്സി ൈഡ്രവറായ യോഗേശ്വരൻ സിൻസിയെ പ്രണയിച്ച് വിവാഹം ചെയ്തതെന്ന് ദേവാല പൊലീസ് പറഞ്ഞു.
Tags:    
News Summary - gudalur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.