മാനന്തവാടി: തലപ്പുഴ -43ാംമൈൽ -വാളാട് റോഡിെൻറ സംരക്ഷണഭിത്തി തകർന്നു. ഇതോടെ ഇതുവഴിയുള്ള ചരക്കു വാഹന ഗതാഗതം നിരോധിച്ചു. 43ാം മൈലിൽനിന്ന് 500 മീറ്റർ മാറിയാണ് സംരക്ഷണഭിത്തി തകർന്നത്. ഏഴു മീറ്റർ വീതിയുള്ള റോഡിെൻറ പകുതിയോളം ഇടിഞ്ഞു. ശനിയാഴ്ച രാവിലെയാണ് സംഭവം. 40 മീറ്ററിലധികം ദൂരം ഇടിഞ്ഞ് കാട്ടരുവിയിലേക്ക് തള്ളിയ നിലയിലാണ്. സംരക്ഷണ ഭിത്തിയുടെ കോൺക്രീറ്റ് ചെയ്ത ഭാഗവും ടാറിങ്ങും ഇടിഞ്ഞ് തള്ളിയിരിക്കുകയാണ്. റോഡിെൻറ മേൽഭാഗത്ത് ഓവുചാലിന് മുകളിലൂടെ ജലനിധിയുടെ പൈപ്പ് സ്ഥാപിച്ചതിനെ തുടർന്ന് മഴവെള്ളം ഒഴുകിയിറങ്ങിയതാണ് സംരക്ഷണഭിത്തി തകരാൻ കാരണം. മുൻമന്ത്രി പി.കെ. ജയലക്ഷ്മി പ്രത്യേക താൽപര്യമെടുത്ത് ബജറ്റ് വിഹിതമായി ഒമ്പതു കോടി രൂപ ഈ റോഡ് നവീകരണത്തിനായി അനുവദിച്ചിരുന്നു. രണ്ടു വർഷം മുമ്പാണ് വാളാട് വരെയുള്ള റോഡ് വീതികൂട്ടി നവീകരിച്ചത്. റോഡ് തകർന്നതോടെ വലിയ വാഹനങ്ങൾ കടത്തിവിടുന്നത് ഭീഷണിയായ പശ്ചാത്തലത്തിലാണ് ചരക്കുവാഹനങ്ങൾ നിരോധിച്ചത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇതുവഴി ചരക്കു വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതായി പൊലീസും പൊതുമരാമത്ത് വകുപ്പും അറിയിച്ചു. കണ്ണൂർ ഭാഗത്തുനിന്നു വാളാടേക്ക് വരുന്ന ചരക്കു വാഹനങ്ങൾ പേര്യ -ആലാറ്റിൽ വഴിയും മാനന്തവാടി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ തലപ്പുഴ -കമ്പിപ്പാലം വഴിയും തിരിഞ്ഞുപോകണം. റോഡ് തകർന്ന സംഭവത്തിൽ പൊതുമരാമത്ത് അധികൃതർ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.