ടൗണിലേക്കുള്ളവരവ് അമ്മയുടെയും മകളുടെയും അന്ത്യയാത്രയായി

ടൗണിലേക്കുള്ളവരവ് അമ്മയുടെയും മകളുടെയും അന്ത്യയാത്രയായി ഗൂഡല്ലൂർ: സഹകരണ ബാങ്കിൽ പോയശേഷം ടൗണിൽനിന്നു സാധനങ്ങൾ വാങ്ങാനായി പുറപ്പെട്ട അമ്മയുടെയും മകളുടെയും യാത്ര അന്ത്യയാത്രയായി. വയനാടിനോട് അതിർത്തി പങ്കിടുന്ന അയ്യൻകൊല്ലിക്കടുത്ത് വെള്ളിമാട് ഗവ. ഹയർസെക്കൻഡറിക്കടുത്താണ് ഓട്ടോറിക്ഷക്ക് മുകളിലേക്ക് മരംവീണ് രണ്ടു സ്ത്രീകൾ തൽക്ഷണം മരിച്ചത്. ശനിയാവ്ച ഉച്ചക്ക് 12.30ഓടെയാണ് സംഭവം. മഴയും കാറ്റുമുള്ള സമയത്താണ് മാങ്കോടിൽനിന്ന് അയ്യൻകൊല്ലിയിലേക്ക് വരുകയായിരുന്ന ഓട്ടോയിൽ മുരുക്കംപാടിയിലെ ഇരുളപ്പ​െൻറ ഭാര്യ മൂക്കായി (72), സമീപത്ത് കുടുംബവുവായി താമസിക്കുന്ന മകൾ രാജേശ്വരി (48) എന്നിവർ ഓട്ടോയിൽ കയറിയത്. ഓട്ടോ ൈഡ്രവർ ഷൺമുഖസുന്ദരം (37), ഇയാൽക്കൊപ്പമിരുന്ന കുമാർ (68) എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു. പിറകിൽ സീറ്റുണ്ടായിരുന്നെങ്കിലും കുമാർ ൈഡ്രവർക്കൊപ്പമിരിക്കുകയായിരുന്നു. മരത്തിനടിയിൽനിന്ന് ഓട്ടോറിക്ഷ വേർപെടുത്തിയപ്പോഴേക്കും സ്ത്രീകൾ രണ്ടുപേരും മരിച്ചിരുന്നു. അമ്പലമൂല എസ്.ഐ റഹീമി​െൻറ നേതൃത്വത്തിൽ എന്നിവർ ഇൻക്വസ്റ്റ് നടത്തി മൃതദേഹങ്ങൾ പന്തല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മുൻ കേന്ദ്രമന്ത്രിയും നീലഗിരി എം.പിയുമായിരുന്ന എ. രാജ, എം.എൽ.എ ദ്രാവിഡമണി എന്നിവർ ആശുപത്രിയിലെത്തി മരിച്ചവരുടെ ആശ്രിതരെ ആശ്വസിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.