ചുള്ളിയോട്: മുടിയും താടിയും വെട്ടി, കുളിച്ച കാലം ഓര്‍മയില്‍ പോലുമില്ലാത്ത ഗോപാലനിപ്പോള് പഴയ ഗോപാലനല്ല. ഗോപാലനെന്ന പേരുമാത്രം സ്വന്തമായുള്ള ഇയാള്‍ ഏറെ നാളായി ചുള്ളിയോട് ബസ് സ്റ്റാൻഡിലാണ് ഉറങ്ങുന്നത്. ആരെങ്കിലും എന്തെങ്കിലും കൊടുത്താല്‍ കഴിക്കും. നീലഗിരിയിലെവിടെയോ ആണ് സ്വദേശമെന്ന് ഗോപാലന് പറയുന്നു. 20 വര്‍ഷത്തോളമായി ഇയാള്‍ ചുള്ളിയോട് ബസ് സ്റ്റാൻഡില്‍ താമസിക്കാന്‍ തുടങ്ങിയിട്ട്. ഇക്കാലത്തിനിടക്ക് ഇയാള്‍ എന്നെങ്കിലും കുളിക്കുകയോ മുടിവെട്ടുകയോ ചെയ്തതായി നാട്ടുകാര്‍ക്ക് അറിവില്ല. പലരും ഗോപാലനെ കുളിക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും കൂട്ടാക്കിയില്ല. കഴിഞ്ഞദിവസം നാട്ടുകാരായ പി.പി. റഷീദ്, സി.പി. സുലൈമാൻ, കെ.കെ. പോള്സന്, എം.എസ്. ഷമീർ, കുഞ്ഞിമുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ഗോപാലനെ കുളിപ്പിക്കാന്‍ തീരുമാനിച്ചത്. ഗോപാലനോട് കാര്യം പറഞ്ഞപ്പോള്‍ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് മുടിവെട്ടാനും കുളിക്കാനും തയാറാകുകയായിരുന്നു. ബാര്‍ബര്‍ അബ്ബാസിെൻറ സഹായത്തോടെ മുടിമുറിച്ചു. രണ്ട് തുണിക്കടക്കാർ നൽകിയ പുതുവസ്ത്രവും അണിഞ്ഞു. അങ്ങനെ പതിറ്റാണ്ടുകള്‍ക്കുശേഷം ശരീരത്ത് വെള്ളം വീണതിെൻറയും പുതിയ വസ്ത്രം ധരിച്ചതിെൻറയും കുളിരിലാണിപ്പോൾ ഗോപാലൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.