സുല്‍ത്താന്‍ ബത്തേരി: ബന്ദിപ്പൂര്‍ വന്യജീവിസങ്കേതത്തിലെ പച്ചപ്പ് നഞ്ചന്‍കോട് -ബത്തേരി- നിലമ്പൂര്‍ റെയില്‍പ്പാതക്ക് ചുവപ്പുകൊടിയായിത്തീരുമോ എന്ന ആശങ്ക പരക്കുന്നു. ദീര്‍ഘനാളത്തെ പരിശ്രമത്തിനൊടുവിലാണ് റെയില്‍ പാളം നിര്‍മിക്കാനുള്ള പദ്ധതി റിപ്പോര്‍ട്ട് തയാറാക്കാനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലെത്തിയത്. എന്നാല്‍, കേരള സര്‍ക്കാര്‍ തന്നെ പദ്ധതിയെ തഴയുന്നതായി ആക്ഷേപം ഉയരുന്നു. നിലവിലെ അലൈൻമെൻറിലൂടെ പാത നടപ്പാക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി ജി. സുധാകരന് വെള്ളിയാഴ്ച നിയമസഭയില്‍ അറിയിച്ചു. കര്‍ണാടകത്തിലെ ബന്ദിപ്പൂര്‍ വനമേഖലയിലൂടെയാണ് റെയില്‍പ്പാത കടന്നുപോകുന്നത്. കേന്ദ്ര വനം-പരിസ്ഥി മന്ത്രാലയം 2012ല്‍ ഇറക്കിയ ഗസറ്റ് പ്രകാരം ബന്ദിപ്പൂര്‍ ദേശീയോദ്യാനത്തിലൂടെയുള്ള ഭൂഗര്‍ഭ ലൈനുകൾ, റെയില്‍വേ ലൈനുകള്‍ എല്ലാം നിരോധിച്ചിരിക്കുകയാണ്. ഇതിനാലാണ് പദ്ധതി നടപ്പാക്കാന്‍ സാധിക്കാതെ വരുന്നതെന്നാണ് മന്ത്രിയുടെ വിശദീകരണം. അതേസമയം തലശേരി-മൈസൂരു റെയില്‍പ്പാത നടപ്പാക്കുന്നതിന് സാധ്യത പഠനം നടത്തുന്നുണ്ട്. നഞ്ചന്‍കോട്--നിലമ്പൂര്‍ റെയില്‍പ്പാത നടപ്പാക്കാന്‍ സാധിക്കാത്തിടത്തോളം തലശേരി--മൈസൂരു റെയില്‍പ്പാതയും നടപ്പാക്കാന്‍ സാധിക്കില്ല. ഈ പാത നടപ്പാക്കണമെങ്കിലും കര്‍ണാടക വനം വകുപ്പിെൻറ അനുമതി ആവശ്യമാണ്. തലശേരി--മൈസൂരു പാതക്ക് മാത്രമായി അനുമതി നല്കാന് ഒരു സാധ്യതയുമില്ല. പിന്നെന്തിനാണ് സാധ്യത പഠനം നടത്തുന്നതെന്ന ചോദ്യം ഉയരുന്നു. പിങ്ക് ബുക്കില്‍ ഇടംനേടിയ പദ്ധതിയാണ് നഞ്ചന്‍കോട്--നിലമ്പൂര്‍ റെയില്‍പ്പാത. കേന്ദ്രസര്‍ക്കാറും കേരള സര്‍ക്കാറും ചേര്‍ന്നാണ് പദ്ധതിക്കാവശ്യമായ തുക കണ്ടെത്തുന്നത്. കര്‍ണാടകത്തിലൂടെ കടന്നുപോകുന്നതിനാല്‍ കര്‍ണാട സര്‍ക്കാറും പദ്ധതി വിഹിതം വഹിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. തലശേരി-മൈസൂരു റെയില്‍പ്പാത നടപ്പാക്കുന്നതിനായി കണ്ണൂര്‍ ലോബിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് നഞ്ചന്‍കോട്-ബത്തേരി-നിലമ്പൂര്‍ റെയില്‍പ്പാതയെ തഴയുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികളും റെയിൽവേ ആക്ഷന്‍ കമ്മിറ്റിയും ആരോപിക്കുന്നു. വനം-പരിസ്ഥിതി മന്ത്രാലയത്തില്‍നിന്നും അനുമതി ലഭ്യമാക്കാന്‍ സാധിക്കുമെന്നും ഇവര്‍ ഉറപ്പുപറയുന്നു. പദ്ധതി രേഖ തയാറാക്കുന്നതുവരെ എത്തിയ നഞ്ചന്‍കോട്-നിലമ്പൂര്‍ പാതയുമായി മുന്നോട്ട് പോകുന്നതില്‍ മടികാണിക്കുകയും തലശേരി--മൈസൂരു പാതയെ ബദല്‍ പാതയായി നിര്‍ദേശിക്കുകയും ചെയ്തത് സംസ്ഥാന സര്‍ക്കാറിെൻറ താൽപര്യമില്ലായ്മ വ്യക്തമാക്കുന്നു. വനത്തിലൂടെ റെയില്‍പ്പാത നടപ്പാക്കുന്നതിന് പകരം വനാതിര്‍ത്തിയിലൂടെ പാത നടപ്പാക്കാനുള്ള പുതിയ അലൈന്‍മെൻറ് പരിശോധിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍, ഇത് സാധ്യമല്ലെന്ന് നേരത്തേതന്നെ ഡി.എം.ആര്.സി അറിയിച്ചതാണ്. 16ന് തിരുവനന്തപുരത്ത് നടത്തുന്ന റെയില്‍ ഡെവലപ്മെൻറ് കോര്പറേഷന് ലിമിറ്റഡ് ബോര്‍ഡ് യോഗത്തില്‍ നഞ്ചന്‍കോട്--നിലമ്പൂര്‍ റെയില്‍പ്പാതയെക്കുറിച്ച് ചര്‍ച്ച നടത്തും. ഇതിന് ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.