കൽപറ്റ: 41 ഇനം നാടൻ കുരുമുളകുകളുമായി വയനാട് സോഷ്യൽ സർവിസ് സൊസൈറ്റിയുടെ ജീൻ ബാങ്ക്. മാനന്തവാടിക്കടുത്ത് ബോയ്സ് ടൗണിൽ ഒരേക്കറിലാണ് വയനാട്ടിലും നീലഗിരി, കൂർഗ് ഉൾപ്പെടെ സമീപജില്ലകളിൽനിന്നും ശേഖരിച്ച 41 ഇനം കുരുമുളകു ഇനങ്ങളടങ്ങിയ ജീൻ ബാങ്ക് ആരംഭിച്ചിട്ടുള്ള ത്. കരിങ്കോട്ട, വാലൻകോട്ട, ഐമ്പിരിയൻ, ജീരകമുണ്ടി, കല്ലുവള്ളി, പിരിയൻ കല്ലുവള്ളി, വയനാടൻ ബോൾഡ്, ചെറുമണിയൻ, നീലമുണ്ടി, കരിമുണ്ട എന്നിങ്ങനെ നീളുന്നതാണ് കുരുമുളക് ഇനങ്ങളുടെ നിര. കരിമുണ്ടയുടെ മാത്രം 20നടുത്ത് ഇനങ്ങളാണ് ജീൻ ബാങ്കിൽ. കാട്ടുകുരുമുളക് ഇനങ്ങൾ പുറമെ. വയനാട്ടിൽ വ്യാപകമായി കൃഷിചെയ്തിരുന്നതും കാലപ്രയാണത്തിൽ തോട്ടങ്ങളിൽ അത്യപൂർവവുമായ തനത് കുരുമുളക് ഇനങ്ങളുടെ സംരക്ഷണം മുൻനിർത്തിയാണ് ജീൻബാങ്ക് ആസൂത്രണം ചെയ്തതെന്ന് സൊസൈറ്റി േപ്രാഗ്രാം ഓഫിസർ പി.എ. ജോസ്, ബോട്ടണിസ്റ്റ് കെ.ജെ. ബിജു എന്നിവർ പറഞ്ഞു. വരൾച്ചയെയും രോഗങ്ങളെയും ഒരളവോളം പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് നാടൻ കുരുമുളക് ഇനങ്ങൾ. തനത് കുരുമുളക് ഇനങ്ങൾ സംരക്ഷിക്കേണ്ടതിനെ കുറിച്ചുള്ള ബോധവത്കരണം, നടീൽ വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തൽ, ജൈവകൃഷി േപ്രാത്സാഹനം, വിദേശരാജ്യങ്ങളിൽ പ്രചാരത്തിലുള്ള ബയോ ഡൈനമിക് ഫാമിങ് സിസ്റ്റം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കൽ, വൃക്ഷ ആയുർവേദ കൃഷിരീതി പരിചയപ്പെടുത്തൽ, പരിശീലനം തുടങ്ങിയവയും ജീൻ ബാങ്കുമായി ബന്ധപ്പെടുത്തി സൊസൈറ്റി ആസൂത്രണം ചെയ്തിട്ടുണ്ട്. ജീൻ ബാങ്കിെൻറ പ്രാരംഭഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ഫീൽഡ് സർവേയും ഡാറ്റ ഡോക്യുമെേൻറഷനും നടന്നുവരുകയാണെന്ന് സൊസൈറ്റി പ്രവർത്തകർ പറഞ്ഞു. ബയോ ഡൈനമിക് ഫാമിങ് സിസ്റ്റം സംബന്ധിച്ച് സൊസൈറ്റി സമീപകാലത്ത് ജൈവകർഷകർക്കായി ക്ലാസ് സംഘടിപ്പിച്ചിരുന്നു. ഡോ. എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ പുത്തൂർവയൽ ഗവേഷണനിലയം പ്രാവർത്തികമാക്കുന്ന വാടി പദ്ധതി ഗുണഭോക്താക്കളിൽനിന്നു തെരഞ്ഞെടുത്തവരാണ് ജർമനിയിൽനിന്നുള്ള വിദഗ്ധൻ ഐസക് നേതൃത്വം നൽകിയ ക്ലാസിൽ പങ്കെടുത്തത്. വൃക്ഷ ആയുർവേദവുമായി ബന്ധപ്പെട്ട് ലഭ്യമായ രചനകളിൽ കർഷകർക്ക് കൂടുതൽ പ്രയോജപ്പെടുന്ന ഭാഗങ്ങൾ മലയാളത്തിലേക്ക് തർജമ ചെയ്ത് ലഘുലേഖ രൂപത്തിൽ വിതരണം ചെയ്യാനുള്ള നീക്കത്തിലുമാണ് സൊസൈറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.