പനമരം: സത്യപതിജ്ഞ ലംഘനം നടത്തിയ പനമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി. മോഹനന് തൽസ്ഥാനത്ത് തുടരുവാൻ അർഹതയിെല്ലന്നും അതിനാൽ അദ്ദേഹം രാജി വെക്കണമെന്നും കേരള മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ പറഞ്ഞു. മകെൻറ കെട്ടിടം ബിവറേജ് കോർപറേഷന് മദ്യം വിൽക്കാൻ സൗകര്യം ചെയ്തുകൊടുത്ത ജനപ്രതിനിധി സത്യപ്രതിജ്ഞ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേരള മദ്യനിരോധന സമിതി സംഘടിപ്പിച്ച മലബാർ മേഖല വാഹന പ്രചാരണജാഥക്ക് പനമരത്ത് നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു ഇയ്യച്ചേരി. യോഗത്തിൽ അബു ഗൂഡലായ് അധ്യക്ഷത വഹിച്ചു. രാവിലെ 10ന് തലപ്പുഴയിൽ മലബാർ മേഖല മദ്യവിരുദ്ധ വാഹന ജാഥക്ക് സ്വീകരണം നൽകി. ജാഥ ക്യാപ്റ്റൻ ഫാദർ വർഗീസ് മുഴുത്തേറ്റ്, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ, പപ്പൻ കന്നാടി, പദ്മിനി ടീച്ചർ എന്നിവരെ പിഎ. ജെയിംസ്, എം.പി. ചന്ദ്രശേഖരൻ നായർ ജോസഫ് പറക്കൽ, എൻ.യു. ബേബി എന്നിവർ ചേർന്നു സ്വീകരിച്ചു. മാനന്തവാടി, പനമരം, മീനങ്ങാടി, ബത്തേരി, കൽപറ്റ, വൈത്തിരി എന്നിവിടങ്ങളിലും ജാഥക്ക് സ്വീകരണം നൽകി. ഡോ. യൂസഫ് നദ്വി, ഡോക്ടർ കെ. ലക്ഷ്മണൻ മാസ്റ്റർ, ദേവസ്യ വെണ്ടാനത്ത്, ടി. ഖാലിദ് എന്നിവർ വിവിധ സ്ഥലങ്ങളിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.