മീനങ്ങാടി: ടൗണിൽ ഫോട്ടോ സ്റ്റുഡിയോക്ക് തീപിടിച്ചത് ജനത്തെ പരിഭ്രാന്തിയിലാക്കി. മാർക്കറ്റ് ജങ്ഷനിലെ ഫോട്ടോ പാലസ് സ്റ്റുഡിയോക്കകത്താണ് ബുധനാഴ്ച തീ പടർന്നത്. ബത്തേരിയിൽനിന്ന് എത്തിയ ഫയർഫോഴ്സ് അഞ്ച് മിനിറ്റുകൊണ്ട് തീയണച്ചു. സ്റ്റുഡിയോ ഉപകരണങ്ങൾ, മേക്കപ്പ് വസ്തുക്കൾ എന്നിവയാണ് കത്തിയത്. ലക്ഷം രൂപയിലേറെ നഷ്ടം കണക്കാക്കുന്നു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്ന് കരുതുന്നു. ചെറുകാട്ടിൽ സാജുവിെൻറ ഉടമസ്ഥതയിലുള്ളതാണ് സ്റ്റുഡിയോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.