മാനന്തവാടി: വനംവകുപ്പിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ അന്യായമായി സ്ഥലംമാറ്റിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ അസോസിയേഷൻ ഭാരവാഹികൾ പ്രതിഷേധവുമായി നോർത്ത് വയനാട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറുടെ മുന്നിലെത്തി. നോർത്ത് വയനാട് ഡിവിഷൻ ഓഫിസിലെ വനിത ജീവനക്കാരി പനമരം സ്വദേശി പി.എസ്. ശാരികയെ മാനദണ്ഡങ്ങൾ പാലിക്കാതെ സൗത്ത് വയനാട് വനം ഡിവിഷനിലേക്ക് സ്ഥലം മാറ്റിയെന്നാരോപിച്ചാണ് അസോസിയേഷൻ പ്രതിഷേധവുമായി രംഗെത്തത്തിയത്. എല്ലാ സ്ഥലംമാറ്റ ഉത്തരവുകളും കരട് ലിസ്റ്റ് ഇറക്കി ആക്ഷേപങ്ങൾ അറിയിക്കാൻ സമയം അനുവദിക്കാറുണ്ട്. വനിത ജീവനക്കാരിക്ക് അപേക്ഷയിൽ മുൻഗണന നൽകണമെന്നും വ്യവസ്ഥയുണ്ട്. ഇതൊന്നും പരിഗണിക്കാതെ നടത്തിയ അന്യായസ്ഥലംമാറ്റം പുനഃപരിശോധിക്കണമെന്നും നേതാക്കൾ ചർച്ചയിൽ ആവശ്യപ്പെട്ടു. ഉമാശങ്കർ, വി.ബി. സത്യൻ, മോബിഷ് പി. തോമസ്, പി.ജി. മത്തായി, സി.ജി. ഷിബു, കെ.ടി. ഷാജി, പി.എച്ച്. അഷ്റഫ് ഖാൻ, യൂസഫ് എന്നിവർ പെങ്കടുത്തു. അതേസമയം, എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് സ്ഥലംമാറ്റിയതെന്നും പരാതികൾ ഉയർന്ന സാഹചര്യത്തിൽ സ്ഥലംമാറ്റ ഉത്തരവ് 10 ദിവസത്തേക്ക് താൽക്കാലികമായി റദ്ദാക്കിയതായും ഡി.എഫ്.ഒ നരേന്ദ്രനാഥ് വേളൂരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.