സുല്‍ത്താന്‍ ബത്തേരി: ജില്ല കഞ്ചാവുകടത്തിെൻറയും വിപണനത്തിെൻറയും കേന്ദ്രമായി മാറുകയാണെന്ന സൂചനകൾക്ക് ആക്കം കൂട്ടി ഇതുസംബന്ധിച്ച കേസുകളുടെ എണ്ണം പെരുകുന്നു. കഴിഞ്ഞ വർഷം എക്സൈസും പൊലീസും ചേർന്ന് രജിസ്റ്റർ ചെയ്ത കഞ്ചാവുകേസുകളുടെ എണ്ണത്തെ മറികടക്കുന്ന രീതിയിലാണ് 2017ൽ കേസുകളുടെ എണ്ണം കുതിക്കുന്നത്. എക്സൈസും പൊലീസുമടക്കമുള്ള സംവിധാനങ്ങൾ കഞ്ചാവു വിൽപനക്കെതിരെ കർശന നടപടികൾ സ്വീകരിക്കുേമ്പാഴും കഞ്ചാവുകടത്തിലും വിൽപനയിലും കുറവൊന്നുമില്ല. കഴിഞ്ഞ വര്‍ഷം പൊലീസും എക്സൈസും ചേര്‍ന്ന് 300ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2017 ജനുവരി മുതല്‍ ഏപ്രില്‍ വരെ 90 കേസുകളാണ് എക്സൈസ് റിപ്പോര്‍ട്ട് ചെയ്തത്. പൊലീസും എക്സൈസും ചേര്‍ന്ന് 103 കേസുകള്‍ നാല് മാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ ഭൂരിഭാഗവും യുവാക്കളാണ്. 2016ല്‍ 113 കഞ്ചാവ് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മാനന്തവാടി സര്‍ക്കിളിലാണ്. രണ്ടാമത് വൈത്തിരിയിലും. ഈ വര്‍ഷം 13 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 2016 ഏപ്രില്‍ മുതല്‍ ഈ വര്‍ഷം ഏപ്രില്‍വരെ എക്സൈസ് 173 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍നിന്നാണ് പ്രധാനമായും കഞ്ചാവ് എത്തുന്നത്. മുത്തങ്ങ, താളൂർ, ബാവലി എന്നീ ചെക്പോസ്റ്റുകള്‍ വെട്ടിച്ചാണ് കഞ്ചാവ് കടത്തുന്നത്. പുല്പള്ളിയില് കബനി പുഴ കടത്തിയും കഞ്ചാവെത്തുന്നുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്കും കഞ്ചാവ് എത്തുന്നത് വയനാട്ടിലൂടെയാണ്. കോളജ് വിദ്യാര്‍ഥികളടക്കം വലിയൊരു കൂട്ടം യുവാക്കള്‍ ദിവസവും കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.