സുൽത്താൻ ബത്തേരി: പുൽപള്ളി--മുള്ളൻകൊല്ലി മേഖലയിലെ വരൾച്ച പരിഹരിക്കാൻ 89 കോടിയുടെ നീർത്തടാധിഷ്ഠിത പദ്ധതി സർക്കാർ അംഗീകരിച്ചതായി കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ നിയമസഭയെ അറിയിച്ചു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയായാണ് മന്ത്രിയുടെ പ്രതികരണം. കർണാടകയുടെ അതിർത്തി പ്രദേശങ്ങളായ മുള്ളൻകൊല്ലി, പുൽപള്ളി, കൂതാടി, വേൽപ്പുഴ, നെന്മേനി പഞ്ചായത്തുകളിൽ വരൾച്ച കാരണം വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നതെന്ന് ഐ.സി. ബാലകൃഷ്ണൻ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. പ്രദേശത്തെ ജലലഭ്യതക്കുറവും വരൾച്ചയും പരിഹരിക്കാൻ വിപുലമായ ഒരു േപ്രാജക്ട് മണ്ണ് പര്യവേക്ഷണ സംഘത്തിെൻറ നേതൃത്വത്തിലാണ് പൂർത്തിയായത്. േപ്രാജക്ട് പ്ലാനിങ് കമീഷൻ വൈസ് ചെയർമാനും പ്ലാനിങ് കമീഷനും ചേർന്ന് ധനകാര്യവകുപ്പിെൻറയും കൃഷി വകുപ്പിെൻറയും ശ്രദ്ധയിൽപെടുത്തിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് 89 കോടിയുടെ പദ്ധതിക്ക് അംഗീകാരം നൽകിയത്. ഈ വർഷംതന്നെ പദ്ധതി തുടങ്ങും. എം.എൽ.എയും ത്രിതല പഞ്ചായത്ത് പ്രതിനിധികളും ചേർന്നാണ് പദ്ധതിക്ക് നേതൃത്വം നൽകുക. മൂന്നു വർഷം കൊണ്ട് പദ്ധതി നടപ്പായി കഴിഞ്ഞാൽ കേരളത്തിനുതന്നെ ഇത് മാതൃകയാകുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.