വെള്ളമുണ്ട: കാടുമൂടിയ കുറ്റ്യാടി ചുരത്തിൽ വാഹനങ്ങൾക്ക് അപകടയാത്ര. നിരവിൽപുഴ മുതൽ വയനാടിനോട് ചേർന്ന ഭാഗങ്ങളിലെ ചുരം റോഡാണ് മാസങ്ങളായി കാടുമൂടി കിടക്കുന്നത്. റോഡിെൻറ ഇരുവശത്തും കാടുമൂടി കിടക്കുന്ന ഭാഗങ്ങളിൽ പലപ്പോഴും വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവായിട്ടുണ്ട്. വളവുകളോട് ചേർന്ന ഭാഗങ്ങളിൽ മറുവശത്തെ കാഴ്ച മറച്ച് കാട് റോഡിലേക്ക് തൂങ്ങിനിൽക്കുന്നതാണ് വാഹനങ്ങൾക്ക് കെണിയാവുന്നത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ അഞ്ചിലധികം വാഹനങ്ങൾ ഇവിടെ അപകടത്തിൽപെട്ടിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. മഴ കഴിഞ്ഞാൽ റോഡരികിലെ കാട് വെട്ടാറുണ്ടായിരുന്നെങ്കിലും ഇത്തവണ അത് ഉണ്ടായില്ല. മറ്റു ഭാഗങ്ങളിൽ പേരിന് കാട് വെട്ടിയതായി കാണിച്ച് പ്രവൃത്തി നിർത്തുകയായിരുന്നുവത്രേ. മഴ തുടങ്ങാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ നിലവിലെ കാട് വെട്ടിയില്ലെങ്കിൽ റോഡ് കാടിനുള്ളിലാവുന്ന അവസ്ഥയാണുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.