പുൽപള്ളി: ഒാളങ്ങളെ വകഞ്ഞുമാറ്റി കുട്ടികൾ നീറ്റിൽ കുതിച്ചുനീന്തുേമ്പാൾ ഡീവൻസ് മാഷിെൻറ ഉള്ള് നിറയും. ഇതിനകം നീന്തൽക്കുളത്തിൽ അപൂർവനേട്ടങ്ങൾ കൊയ്ത് മുന്നേറുകയാണ് പുൽപള്ളി വേലിയമ്പം പുല്ലാനിക്കാവിൽ ഡീവൻസ് മാഷ്. പതിനായിരത്തിലധികം കുട്ടികളാണ് ഡീവൻസിെൻറ ശിക്ഷണത്തിൽ നീന്തൽ അഭ്യസിച്ചത്. കഴിഞ്ഞ അഞ്ചു വർഷമായി പുൽപള്ളി, മുള്ളൻകൊല്ലി, കബനിഗിരി, പൂതാടി എന്നിവിടങ്ങളിലായി പരിശീലന ക്യാമ്പുകൾ നടത്തി. വയനാട്ടിലെ മിക്ക സ്കൂളിലും ഡീവൻസ് മാഷ് പരിശീലനം നൽകുന്നുണ്ട്. വേലിയമ്പം ദേവിവിലാസം സ്കൂളിലെ കായികാധ്യാപകനായി 31 വർഷത്തെ സർവിസിൽനിന്ന് വിരമിച്ച ശേഷവും കായികപ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമാണ്. കേരളത്തിലാദ്യമായി അഞ്ഞൂറോളം സ്റ്റുഡൻറ്സ് പൊലീസ് കാഡറ്റുകളെ അഭ്യസിപ്പിച്ചുവെന്ന അതുല്യനേട്ടവും ഡീവൻസിെൻറ പേരിലുണ്ട്. ജില്ലയിലെ ചെക്ക്ഡാമുകളിലും കബനി നദിയിലുമെല്ലാമാണ് ഡീവൻസ് കുട്ടികളെ പരിശീലിപ്പിക്കുന്നത്. പുൽപള്ളി, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തുകളുടെ ആഭിമുഖ്യത്തിൽ അഞ്ച് നീന്തൽ പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചു. ബത്തേരി കൊളഗപ്പാറ ഹിൽ ഡിസ്ട്രിക്ട് ക്ലബിെൻറ നേതൃത്വത്തിൽ നൂറോളം പേർക്കും, ജില്ലയിലെ കായികാധ്യാപകർക്കും നീന്തൽ പരിശീലനം നൽകി. അവധിക്കാലം ആരംഭിക്കുന്നതോടെ കുട്ടികൾ വെള്ളത്തിൽ വീണ് മരിക്കുന്നത് നിത്യസംഭവമാകുകയാണ്. വ്യായാമത്തോടൊപ്പം ജീവൻ രക്ഷിക്കാനുള്ള ഉപാധികൂടിയാണ് നീന്തലെന്നാണ് മാഷിെൻറ പക്ഷം. മറ്റു കായികയിനങ്ങളിൽനിന്ന് വ്യത്യസ്തമായി ശിരസ്സ് മുതൽ പാദം വരെ വ്യായാമം കിട്ടുന്ന കായികയിനമാണ് നീന്തൽ. കൂടാതെ ആസ്ത്മ പോലുള്ള ശ്വാസകോശരോഗങ്ങൾ, കാൽമുട്ട് വേദന, കൊളസ്േട്രാൾ, ടെൻഷൻ തുടങ്ങിയ രോഗങ്ങൾക്കും നീന്തൽ പ്രതിരോധം തീർക്കുമെന്നും അദ്ദേഹം പറയുന്നു. ഒഴുക്ക് നിറഞ്ഞ കുറ്റ്യാടിപ്പുഴയിൽ നീന്തൽ അഭ്യസിച്ചുകൊണ്ടാണ് ഡീവൻസ് കായികാധ്യാപനവൃത്തിയിലേക്ക് വരുന്നത്. കോഴിക്കോട് ഫിസിക്കൽ എജുക്കേഷൻ കോളജിൽനിന്ന് പഠനം പൂർത്തിയാക്കിയതിനുശേഷം വേലിയമ്പം ദേവിവിലാസം സ്കൂളിൽ കായികാധ്യാപകനായി അദ്ദേഹം ജോലിയിൽ പ്രവേശിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.