അമ്പലവയൽ: വർഷങ്ങളായി ഇഴഞ്ഞു നീങ്ങിയിരുന്ന കാരാപ്പുഴ ടൂറിസം പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങുന്നു. നാലു വർഷമായി തുടരുന്ന നിർമാണ പ്രവർത്തനം രണ്ടു ഘട്ടം പൂർത്തിയാക്കി മേയ് അവസാന വാരത്തോടെ സന്ദർശകർക്കായി തുറന്നുക്കൊടുക്കും. വർഷത്തിൽ രണ്ടു ലക്ഷത്തിലധികം സന്ദർശകരെത്തുന്ന കാരാപ്പുഴ പദ്ധതി പ്രദേശത്തെ പന്ത്രണ്ടര ഏക്കർ സ്ഥലം ഉപയോഗപ്പെടുത്തി ഒന്നാംഘട്ടത്തിൽ 1.72 കോടി െചലവിൽ ആംഫി തിയറ്ററും സുവനീർ ഷോപ് അടക്കമുള്ള കെട്ടിടങ്ങളും സ്ഥാപിച്ചു. 2.29 കോടി െചലവിൽ രണ്ടാംഘട്ട പ്രവൃത്തിയിൽ അയ്യായിരത്തോളം ചെടികളുടെ റോസ് ഉദ്യാനം, കുട്ടികളുടെ പാർക്ക്, വിവിധ കളിസ്ഥലങ്ങൾ എന്നിവയും ഒരുങ്ങിക്കഴിഞ്ഞു. ദിവസവും ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നതിനടക്കം ബുദ്ധിമുട്ട് അനുഭവിക്കുന്നത് സഞ്ചാരികളെ ഇവിടെനിന്നകറ്റാൻ ഇടയാക്കിയിരുന്നു. എന്നാൽ, മൂന്നാംഘട്ട നിർമാണ പ്രവർത്തനത്തിലെ സീപ്പ് ലൈൻ, തൂക്കുപാലം എന്നിവയുടെ നിർമാണ പ്രവർത്തനങ്ങൾകൂടി പൂർത്തിയായാൽ കാരാപ്പുഴ ജില്ലയിലെ പ്രധാന ടൂറിസം ഹബ്ബായി മാറും. മൂന്നാംഘട്ട പ്രവർത്തനങ്ങൾക്കായി 4.98 കോടിയുടെ പദ്ധതികളാണ് നടപ്പാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.