മാനന്തവാടി: കള്ളുഷാപ്പ് തുറക്കാനുള്ള ശ്രമം സംഘർഷത്തിൽ കലാശിച്ചു. മാനന്തവാടി- നാലാംമൈൽ റോഡിൽ പ്രവർത്തിച്ചിരുന്ന കള്ളുഷാപ്പ് പായോട് കണ്ഠകർണൻ റോഡിലെ ജനവാസ കേന്ദ്രത്തിൽ പ്രവർത്തനം തുടങ്ങുന്നതിനെതിരെയായിരുന്നു പ്രദേശവാസികളുടെ പ്രതിഷേധം. ഞായറാഴ്ച രാവിലെ കള്ളുഷാപ്പ് തുറന്നപ്പോഴാണ് പ്രതിഷേധവുമായി നാട്ടുകാർ എത്തിയത്. ഇതുമായി ബന്ധപ്പെട്ട് കള്ള് അളക്കുന്നവരും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ ഏലിയാമ്മ കുരിശിങ്കൽ (60), എൽസമ്മ വട്ടക്കുന്നേൽ (48), വേലംപറമ്പിൽ ജീജേഷ് (32), ആര്യാട്ടുകുടിയിൽ ലെനിൻ ജേക്കബ് (27) എന്നിവരും, കള്ളുഷാപ്പിൽനിന്ന് കള്ള്് അളക്കുകയായിരുന്ന തലപ്പുഴ തെക്കേക്കര മനോജും (36) ജില്ല ആശുപത്രിയിൽ ചികിത്സ തേടി. ഒരു മാനദണ്ഡവും പാലിക്കാതെയാണ് കള്ളുഷാപ്പ് തുടങ്ങുന്നതെന്ന് പ്രദേശവാസികൾ ആരോപിച്ചു. വയൽ മണ്ണിട്ടു നികത്തിയാണ് കള്ളുഷാപ്പ് തുടങ്ങുന്നതിനായി താൽക്കാലിക കെട്ടിടം നിർമിച്ചത്. പ്രദേശത്തെ പുഴക്കു സമീപത്താണ് കള്ളുഷാപ്പ് തുടങ്ങാൻ ശ്രമിക്കുന്നത്. ഇത് പ്രദേശത്തെ െെസ്വരജീവിതം തകർക്കുമെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ, തങ്ങൾ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് കള്ളുഷാപ്പ് തുടങ്ങിയതെന്ന് ഷാപ്പ് അധികൃതർ വ്യക്തമാക്കി. കെട്ടിടത്തിനു എടവക പഞ്ചായത്തിൽനിന്ന് നമ്പർ ലഭിച്ചിട്ടുണ്ട്. രാവിലെ കള്ള്് അളന്നു കൊണ്ടിരിക്കുകയായിരുന്ന തന്നെയും സതീഷിനെയും ഒരു പ്രകോപനവുമില്ലാതെ പ്രദേശവാസികൾ മർദിക്കുകയായിരുന്നെന്ന് ജില്ല ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മനോജ് പറഞ്ഞു. പ്രതിഷേധവുമായെത്തിയ പ്രദേശവാസികൾ 64- ലിറ്ററോളം കള്ളും രണ്ടു പാസ്റ്റിക് കന്നാസുകളും നശിപ്പിച്ചതായും തന്നെ ൈകയേറ്റം ചെയ്തതായും ഇദ്ദേഹം പറഞ്ഞു. എന്നാൽ, തങ്ങൾ ആരെയും മർദിച്ചിട്ടില്ലെന്നും തങ്ങൾക്കെതിരെ കള്ളക്കേസുണ്ടാക്കാൻ ശ്രമിക്കുകയാണുണ്ടായതെന്നും ജീജേഷ് പറഞ്ഞു. കള്ളുഷാപ്പ് തുടങ്ങുന്നതിനെതിരെ വരും ദിവസങ്ങളിൽ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് കള്ളുഷാപ്പ് സമരസമിതി ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.