പുൽപള്ളി: കല്ലുവയൽ പൊക്കാനിക്കര സോമെൻറ മത്സ്യമാർക്കറ്റിന് സമീപത്തെ ഒന്നരയേക്കർ സ്ഥലത്തെ വാഴകൃഷി നിലംപതിച്ചു. കനത്ത വേനൽച്ചൂടാണ് കാരണം. 1500ഒാളം വാഴകളാണ് നട്ടത്. മുക്കാൽപങ്കും നശിച്ചു. പാട്ടത്തിനെടുത്ത ഭൂമിയിൽ ബാങ്ക് വായ്പയും മറ്റും എടുത്ത് മൂന്നുലക്ഷം രൂപ ചെലവഴിച്ചാണ് കൃഷി നടത്തിയത്. കൃഷിഭവനിൽ പരാതിയുമായി ചെന്നപ്പോൾ കുലച്ചവാഴക്ക് നഷ്ടപരിഹാരം ലഭിക്കില്ലെന്ന മറുപടിയാണത്രെ ലഭിച്ചത്. വെയിലിെൻറ കാഠിന്യം അനുദിനം കൂടുകയാണ്. കനത്തചൂട് വാഴകൃഷിക്കാർക്ക് ഇരുട്ടടിയാവുന്നു. വേനൽച്ചൂടിൽ വാഴകൾ ഒടിഞ്ഞുവീഴുന്നത് പതിവായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.