കൽപറ്റ: കാട്ടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിെൻറ ദുരവസ്ഥ പരിഹരിക്കുന്നതിന് വിവിധ സർക്കാർ സംവിധാനങ്ങൾക്ക് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ നിർദേശം നൽകി. കമീഷൻ കഴിഞ്ഞ വർഷം കൽപറ്റയിൽ സംഘടിപ്പിച്ച സംവാദം പരിപാടിയിൽ സ്കൂളിെൻറ ശോച്യാവസ്ഥയെക്കുറിച്ച് പരാതി ഉയർന്നതിനെത്തുടർന്ന് കമീഷൻ സ്കൂൾ സന്ദർശിച്ചിരുന്നു. ഹൈസ്കൂൾ ക്ലാസുകൾ പ്രവർത്തിക്കുന്ന ക്ലാസ് മുറികൾ തദ്ദേശസ്വയംഭരണ വകുപ്പിലെ എൻജിനീയറെക്കൊണ്ട് പരിശോധിപ്പിച്ച് അറ്റകുറ്റപ്പണി സമയബന്ധിതമായി പൂർത്തിയാക്കാൻ ജില്ല പഞ്ചായത്ത് സെക്രട്ടറിക്ക് കമീഷൻ നിർദേശം നൽകി. സ്കൂളിൽ സ്ഥിരമായി ശുദ്ധജലം ലഭ്യമാക്കണം. ചുറ്റുമതിൽ നിർമിക്കാനും ഹയർ സെക്കൻഡറി വിഭാഗത്തിന് പുതിയ കെട്ടിടം നിർമിക്കാനും നടപടി വേണം. എൽ.പി, യു.പി ക്ലാസ് മുറികളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി തീർക്കാനും ക്ലാസ് മുറികളും പരിസരവും വൃത്തിയുള്ളതായി സൂക്ഷിക്കാനും സർവശിക്ഷ അഭിയാൻ േപ്രാജക്ട് ഓഫിസർക്ക് നിർദേശം നൽകി. 2004ൽ ആരംഭിച്ച സ്കൂളിന് സ്വന്തമായി കെട്ടിടം അനുവദിക്കാനും ഹയർ സെക്കൻഡറി വിഭാഗത്തിൽ ലാബ് അസിസ്റ്റൻറിനെ നിയമിക്കാനും ഹയർ സെക്കൻഡറി ഡയറക്ടർ നടപടി സ്വീകരിക്കണം. മുടങ്ങിക്കിടക്കുന്ന ഗോത്രസാരഥി പദ്ധതി പുനരാരംഭിക്കാനും ഫണ്ട് തുടർച്ചയായും കൃത്യമായും സ്കൂളിന് ലഭ്യമാക്കാനും പട്ടികവർഗ വികസനവകുപ്പ് ഡയറക്ടറും മാനന്തവാടി ൈട്രബൽ ഡെവലപ്മെൻറ് ഓഫിസറും പ്രവർത്തിക്കണം. അപ്പപ്പാറ ഭാഗത്തേക്കുള്ള ബസുകളുടെ സമയം ഉച്ചകഴിഞ്ഞ് 3.30 എന്നത് 4.15 ആയി ക്രമീകരിക്കാൻ മാനന്തവാടി ആർ.ടി.ഒ നടപടിയെടുക്കണമെന്നും കമീഷൻ നിർദേശിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിൽ സ്വീകരിച്ച നടപടികൾ 45 ദിവസത്തിനകം അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.