മാനന്തവാടി: രണ്ടാഴ്ച നീണ്ട ഉത്സവത്തിന് പരിസമാപ്തി കുറിച്ചുള്ള വള്ളിയൂർക്കാവ് ആറാട്ട് എഴുന്നള്ളത്ത് ചൊവ്വാഴ്ച നടക്കും. ഉച്ചയോടെതന്നെ ചിറക്കര, ജെസ്സി, തലപ്പുഴ, തേറ്റമല, കൂളിവയൽ, ഒണ്ടയങ്ങാടി, ചാത്തൻ ചെറുകാട്ടൂർ കോളനി, കൂടൽ ചെമ്മാട്, കമ്മന, വരടി മൂല്യ കൊയിലേരി എന്നിവിടങ്ങളിൽനിന്നും ഇളനീർക്കാവ് വഹിച്ച് വാദ്യമേളങ്ങളുടെയും ഗജവീരന്മാരുടെയും അകമ്പടിയോടുകൂടിയ എഴുന്നള്ളത്ത് വള്ളിയൂർക്കാവിനെ ലക്ഷ്യമാക്കി നീങ്ങും. രാത്രി 10 മണിയോടെ ഈ അടിയറകൾ മേലേക്കാവിൽ സംഗമിച്ച് താഴെക്കാവിലേക്ക് എഴുന്നള്ളും. തുടർന്ന് ഒപ്പനദർശനം, സോപാനനൃത്തം എന്നിവക്കുശേഷം 29ന് പുലർച്ചെ കോലംകൊറയോടെയും ആകാശവിസ്മയത്തോടെയും ഉത്സവം സമാപിക്കും. ചൊവ്വാഴ്ച വൈകീട്ട് നാലുമണിക്ക് നടക്കുന്ന സമാപന സമ്മേളനം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഒ.ആർ. കേളു എം.എൽ.എ അധ്യക്ഷത വഹിക്കും. ഭക്തരുടെ സൗകര്യാർഥം കെ.എസ്.ആർ.ടി.സിയും പ്രിയദർശിനിയും പ്രത്യേക സർവിസുകൾ നടത്തുന്നുണ്ട്. ഇതിനായി വിവിധ ഡിപ്പോകളിൽനിന്നായി 50ഓളം ബസുകൾ കെ.എസ്.ആർ.ടി.സി എത്തിച്ചിട്ടുണ്ട്. ക്രമസമാധാന പാലനത്തിന് മാനന്തവാടി ജെ.എസ്.പി ജി. ജയദേവിെൻറ നേതൃത്വത്തിൽ മുന്നൂറോളം പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.