വ​യ​നാം​കു​ന്ന് കോ​ള​നി​ക്കാ​ർ​ക്ക്​ ഇ​ടു​ങ്ങി​യ ജീ​വി​തം; 20 സെൻറി​ൽ 15 കു​ടും​ബ​ങ്ങ​ൾ

പൊഴുതന: പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെടുന്ന വയനാംകുന്ന് കോളനിയിൽ ദുരിതജീവിതം. ഏഴു വീടുകളിലായി 15 കുടുംബങ്ങളാണ് താമസിക്കുന്നത്. 20 സെൻറ് ഭൂമിയിലാണ് ഇത്രയും ആദിവാസി കുടുംബങ്ങൾ തിങ്ങിത്താമസിക്കുന്നത്. വർഷങ്ങളായി വീട്, വൈദ്യുതി, ടോയ്ലറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കാതെ കോളനിക്കാർ ദുരിതംപേറുകയാണ്. എന്നാൽ, ജനപ്രതിനിധികളും സർക്കാറും വർഷങ്ങളായി കണ്ണടക്കുകയാണ്. കോളനിയിൽ ഏതാനും മാസം മുമ്പാണ് പഞ്ചായത്തിെൻറ ഫണ്ട് ഉപയോഗിച്ച് മൂന്ന് പബ്ലിക് ടോയ്ലറ്റുകളും വൈത്തിരി ജനമൈത്രി പൊലീസ് ദെത്തടുത്ത് സോളാർ പാനലുകളും സ്ഥാപിച്ചത്. വൈദ്യുതിയും ടോയ്ലറ്റുകളും സോളാറും ലഭിച്ചത് ആശ്വാസമാെയങ്കിലും കോളനിയിലെ ഇടുങ്ങിയ ജീവിതം മാറണമെന്ന് പലർക്കും സ്വപ്നമാണ്. മിക്ക കുടുംബങ്ങൾക്കും വീടുവെച്ച് മാറിത്താമസിക്കണമെന്ന് ആഗ്രഹമുെണ്ടങ്കിലും സ്വന്തമായി ഭൂമിയില്ലാത്തതിനാൽ അത് സ്വപ്നം മാത്രമാവുകയാണ്. 10 വർഷം മുമ്പ് ഇവർക്ക് നാല് വീടുകൾ സർക്കാർ നിർമിച്ചുനൽകിയിരുെന്നങ്കിലും നിർമാണത്തിലെ അപാകതമൂലം ചോർന്നൊലിക്കുന്ന അവസ്ഥയിലാണ്. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് ഇവരിൽ പലർക്കും വീട് നിർമിക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുെണ്ടങ്കിലും ആരുടെയും നിർമാണപ്രവർത്തനം തുടങ്ങിയിട്ടില്ല. കാലവർഷം തുടങ്ങാൻ മാസങ്ങൾ ബാക്കിനിൽക്കെ വീടുകളുടെ നിർമാണം മുടങ്ങുന്നത് കോളനിക്കാരിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വൈദ്യുതി മെയിൻ സ്വിച്ച് അടക്കമുള്ള സാമഗ്രികൾ കൈയെത്തുംദൂരത്താണുള്ളത്. തറയിൽനിന്ന് ഒരു മീറ്റർ മാത്രം ഉയരത്തിലാണ് മെയിൻ സ്വിച്ച് സ്ഥാപിച്ചത്. വയറിങ് പൂർത്തീകരിച്ച വീടുകൾക്ക് വൈദ്യുതി കണക്ഷൻ നൽകിയിട്ടില്ല. തങ്ങളുടെ ദുരിതം എന്നെങ്കിലും തീരുമെന്ന പ്രതീക്ഷയിലാണിവർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.