വെള്ളമുണ്ട: വേനൽ കടുത്തതോടെ കുടിവെള്ളക്ഷാമം രൂക്ഷമായ ആദിവാസി കോളനി പകർച്ചവ്യാധി ഭീഷണിയിൽ. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ മംഗലശ്ശേരി കോളനിയിലാണ് നീർച്ചാലിലുള്ള വെള്ളം കൂടി മലിനമായതോടെ ആരോഗ്യ ഭീഷണിയുയരുന്നത്. മലമുകളിലെ നീർച്ചാലിനെ ആശ്രയിച്ചാണ് ഈ ആദിവാസി കോളനിയിലെ 30ഒാളം കുടുംബങ്ങൾ ജീവിക്കുന്നത്. എന്നാൽ, നീർച്ചാലിലെ വെള്ളം വറ്റിയതോടെ ഈ കുടുംബങ്ങൾ ദുരിതത്തിലാണ്. നീർച്ചാലിൽ നിന്നും ഒഴുകിയെത്തുന്ന ജലം മലിനമായ നിലയിലാണ്. കുടിക്കാനും കുളിക്കാനും അലക്കാനും ഉപയോഗിക്കുന്ന നീർച്ചാലിനു താഴത്തെ കുഴിയിലെ വെള്ളമാണ് ഉപയോഗിക്കാൻ കഴിയാത്തവിധം മലിനമായി കിടക്കുന്നത്. വെള്ളത്തിന് മറ്റ് മാർഗങ്ങൾ ഇല്ലാത്തതിനാൽ ഈ മലിനജലമാണ് കോളനിക്കാർ ഉപയോഗിക്കുന്നത്. ഇത് വൻ ആരോഗ്യഭീഷണി ഉയർത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.