കൽപറ്റ: കാഞ്ഞിരത്തിനാൽ ഭൂമി പ്രശ്നത്തിൽ ഉദ്യോഗസ്ഥ അട്ടിമറിക്ക് കൽപറ്റ എം.എൽ.എ കൂട്ടുനിൽക്കരുതെന്ന് സമര സഹായസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കാഞ്ഞിരത്തിനാൽ ജോർജിെൻറ ഭൂമി സംബന്ധിച്ച് നടന്ന അട്ടിമറികളെക്കുറിച്ച് കൃത്യമായ ബോധ്യമുള്ള എം.എൽ.എ റവന്യൂ മന്ത്രിയുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷം ആ ഭൂമി വീണ്ടും കണ്ടെത്തണമെന്ന് വയനാട് ജില്ല കലക്ടർക്ക് നിർദേശം നൽകിയത് പ്രഹസനമാണ്. സമിതി നടത്തിയ സമരത്തിെനാടുവിൽ മാർച്ച് 15ന് വനംമന്ത്രി, വയനാട്ടിലെ മൂന്ന് എം.എൽ.എമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെയുള്ളവരുടെ യോഗം തിരുവനന്തപുരത്ത് ചേർന്ന് പ്രശ്നപരിഹാരത്തിനു ശ്രമിക്കുമെന്ന് എ.ഡി.എം രേഖാമൂലം ഉറപ്പുതന്നിരുന്നു. എന്നാൽ, 15ന് സി.കെ. ശശീന്ദ്രൻ എം.എൽ.എയും റവന്യൂ മന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയായി ഈ യോഗം മാറി. വയനാട്ടിലെ മറ്റ് എം.എൽ.എമാരെ ഇതിലേക്ക് ക്ഷണിച്ചില്ല. ഈ കൂടിക്കാഴ്ചയിലാണ് ഭൂമി കണ്ടെത്താൻ കലക്ടർക്ക് നിർദേശം നൽകിയത്. നേരത്തേ, ഇതേ കലക്ടർകൂടി പങ്കെടുത്ത യോഗത്തിൽ അന്നത്തെ സബ് കലക്ടർ ശീറാം സാംബശിവറാവുവിെൻറ റിപ്പോർട്ട് വിശദമായി ചർച്ച ചെയ്തിരുന്നു. ഇതു സംബന്ധിച്ച് വിശദമായി അന്വേഷിച്ച സാംബശിവറാവു സമർപ്പിച്ച റിപ്പോർട്ടിൽ ഭൂമി വനംവകുപ്പിേൻറതല്ലെന്നും കാഞ്ഞിരത്തിനാൽ കുടുംബത്തിേൻറതാണെന്നും പ്രതിപാദിച്ചിട്ടുണ്ട്. വിജിലൻസ് റിപ്പോർട്ടിലും ഭൂമി കാഞ്ഞിരത്തിനാൽ കുടുംബത്തിേൻറതാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതു മറച്ചുവെച്ച് തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടും ഒന്നുമുണ്ടായില്ല. ജോർജിേൻറതല്ല, വനംവകുപ്പിേൻറതാണ് ഭൂമിയെന്നു സ്ഥാപിക്കാൻ സർക്കാറിെൻറ കൈയിൽ ഒരു രേഖയുമില്ല. കോടതിയിൽ ഇതുസംബന്ധിച്ച കേസിൽ സബ് കലക്ടറുടെ റിപ്പോർട്ട് യഥാസമയം സമർപ്പിക്കാൻ വേണ്ട നടപടികളൊന്നും എം.എൽ.എയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഭൂമി കണ്ടെത്താൻ ചുമതലപ്പെടുത്തിയതിനെക്കുറിച്ച് കലക്ടറോട് ചോദിച്ചപ്പോൾ അക്കാര്യം എം.എൽ.എയോട് അന്വേഷിക്കണമെന്നായിരുന്നു മറുപടി. എം.എൽ.എയുടെ പേഴ്സനൽ അസിസ്റ്റൻറിനെപ്പോെലയല്ല ജില്ല കലക്ടർ പെരുമാറേണ്ടതെന്നും സമിതി ഭാരവാഹികൾ പറഞ്ഞു. സബ് കലക്ടർ ശീറാം സാംബശിവറാവു സമർപ്പിച്ച റിപ്പോർട്ടിന് െക്രഡിറ്റ് അവകാശപ്പെടുന്ന എം.എൽ.എ അതു നടപ്പാക്കാൻ ആർജവം കാട്ടണം. 2016 ആഗസ്റ്റ് 15ന് കലക്ടറേറ്റിന് മുന്നിൽ നടന്ന പരിപാടിയിൽ മൂന്നു മാസത്തിനകം കാഞ്ഞിരത്തിനാൽ ഭൂമി പ്രശ്നം പരിഹരിക്കുമെന്ന് വീമ്പുപറഞ്ഞ എം.എൽ.എ ഇപ്പോൾ ഉദ്യോഗസ്ഥ അട്ടിമറിയെക്കുറിച്ച് മൗനം പാലിക്കുകയാണ്. ഒരു കോടതിയിലും ഈ ഭൂമി സംബന്ധിച്ച് ഇപ്പോൾ കേസൊന്നുമില്ല. നേരത്തേ, കോടതിയെ സമീപിച്ച പരിസ്ഥിതി സംഘടന ചൂണ്ടിക്കാട്ടിയ ഭൂമി കാഞ്ഞിരത്തിനാൽ കുടുംബത്തിെൻറ കൈവശമുള്ള ഭൂമിയല്ല. കാഞ്ഞിരത്തിനാൽ കുടുംബത്തിന് നീതി ലഭിക്കാൻ ഏതറ്റംവരെയും പോകുമെന്ന് വാർത്തസമ്മേളനത്തിൽ പങ്കെടുത്ത പി.പി. ഷൈജൽ, ജോസഫ് വളവനാൽ, പി.ടി. േപ്രമാനന്ദൻ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.