അമ്പലവയൽ: ആദിവാസി വീട് നിർമാണത്തിന് കരാറെടുത്ത് പാതിവഴിയിൽ ഉപേക്ഷിക്കുന്ന സമയത്ത് മൂന്നരലക്ഷം രൂപക്ക് താമസയോഗ്യമായ വീടൊരുക്കി മാതൃകയാവുകയാണ് ട്രൈബൽ വെൽഫെയർ സൊെസെറ്റി. അമ്പലവയൽ പഞ്ചായത്തിലെ ഒന്നാം വാർഡിൽ പെട്ട അരിമുണ്ട കോളനിയിലെ മൂന്ന് വീടുകളാണ് ഇതിനോടകം സൊസൈറ്റി നിർമാണം പൂർത്തീകരിച്ചത്. ട്രൈബൽ വകുപ്പിെൻറ ഹഡ്കോ ഫണ്ടിൽനിന്ന് മൂന്നര ലക്ഷം രൂപക്ക് 360^380 സക്വയർ ഫീറ്റിൽ നിർമാണം പൂർത്തീകരിക്കുന്നതിനാണ് കരാറെങ്കിലും സൊസൈറ്റി 400-^600 സ്ക്വയർ ഫീറ്റിലാണ് വീടുകൾ നിർമിച്ച് നൽകിയിരിക്കുന്നത്. 25 അംഗങ്ങളുള്ള അമ്പലവയൽ ട്രൈബൽ വെൽഫെയർ സൊസൈറ്റിയിലെ അംഗങ്ങൾ തന്നെ നിർമാണപ്രവർത്തനങ്ങൾ നടത്തുന്നതിനാൽ കരാറേറ്റെടുക്കുന്നതോടെ അംഗങ്ങൾക്ക് ജോലി കൂടി ലഭിക്കുന്നു. അരിമുണ്ട കോളനിയിലെ എട്ട് വീടുകൾക്ക് എഗ്രിമെൻറ് വെച്ചെങ്കിലും മറ്റ് കരാറുകാരുടെ ഇടപെടലിനെ തുടർന്ന് ഗുണഭോക്താക്കൾ പിന്മാറിയതോടെ സൊസൈറ്റി മൂന്ന് വീടുകളുടെ മാത്രം നിർമാണം ഏറ്റെടുക്കുകയായിരുന്നു. സൊസൈറ്റി നിർമിച്ച വീടുകൾക്ക് രണ്ട് ബെഡ് റൂം, ഹാൾ, അടുക്കള, കക്കൂസ് സൗകര്യങ്ങളോടെ പെയിൻറിങ് അടക്കമുള്ള പ്രവർത്തനങ്ങൾ പൂർത്തിയായി ഉദ്ഘാടനത്തിന് കാത്തുനിൽക്കുമ്പോഴും മറ്റ് അഞ്ച് വീടുകൾ പണി പൂർത്തിയാവാത്ത അവസ്ഥയിലാണ്. ഈ വീടുകൾക്ക് അടുക്കള, കക്കൂസ് സൗകര്യം ഇല്ലാത്തത് ഗുണഭോക്താക്കളെ ആശങ്കപ്പെടുത്തുന്നുണ്ട്. മാർച്ച് 31നകം നിർമാണം പൂർത്തിയാക്കണമെന്നാണ് ചട്ടമെങ്കിലും ഇവയുടെ പണി തീരാൻ ഇനിയും മാസങ്ങൾ വേണ്ടിവരും. പൊതുവെ ട്രൈബൽ വെൽഫെയർ സൊസൈറ്റിക്ക് കരാർ നൽകുന്നതിന് ഗുണഭോക്താക്കൾ മടികാണിക്കുകയാണെന്നും മൂന്നര ലക്ഷം രൂപക്ക് അരിമുണ്ട കോളനിയിൽ നിർമിച്ച രീതിയിൽ വീടുകൾ നിർമിക്കുന്നതിന് ഇപ്പോൾ ഗുണഭോക്താക്കൾ മുന്നോട്ടുവരുന്നുണ്ടെന്നും കരാറേറ്റെടുക്കുന്നതോടെ സൊസൈറ്റിയിലെ അംഗങ്ങൾക്ക് ജോലി ലഭിക്കുമെന്നത് മാത്രമാണ് ഇതിലെ നേട്ടമെന്നും ചുള്ളിയോട് പാമ്പള കോളനിയിലെ അഞ്ച് വീടുകളുടെ നിർമാണം ദ്രുതഗതിയിൽ നടക്കുന്നുണ്ടെന്നും ട്രൈബൽ വെൽഫെയർ സൊസൈറ്റി അമ്പലവയൽ സെക്രട്ടറി ശശി നെല്ലാറച്ചാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.