മാനന്തവാടി: വിൽപന നികുതി കുടിശ്ശിക വരുത്തിയതിെൻറ പേരിൽ മാനന്തവാടി സപ്ലൈകോ ഡിപ്പോയുടെ വാഹനം ജപ്തി ചെയ്ത സംഭവത്തിൽ തുടർനടപടികൾക്ക് ഹൈകോടതി താൽക്കാലിക സ്റ്റേ അനുവദിച്ചു. 2012 മുതൽ 2016 വരെ വിൽപന നികുതി കുടിശ്ശിക ഇനത്തിൽ ഒന്നര കോടിയോളം രൂപ അടക്കാനുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ജില്ല കലക്ടറുടെ നിർദേശപ്രകാരം മാനന്തവാടി തഹ സിൽദാർ എൻ.ഐ. ഷാജുവിെൻറ നേതൃത്വത്തിൽ റവന്യു വകുപ്പ് ജപ്തി നടപടികൾ ആരംഭിച്ചത്. ആദ്യപടിയായി സപ്ലൈകോയുടെ മൊബൈൽ മാവേലി യൂനിറ്റ് വാഹനം കണ്ട് കെട്ടി. തുടർന്ന് തഹസിൽദാർ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ സപ്ലൈകോയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. ഇതിനെതിരെ ഡിപ്പോ മാനേജർ ഹൈകോടതിയിൽ ഫയൽ ചെയ്ത കേസിലാണ് ഡബ്ല്യു.പി.സി 8786/17 നമ്പർ പ്രകാരം ജപതി നടപടികൾ താൽക്കാലികമായി സ്റ്റേ ചെയ്ത് കൊണ്ടുള്ള ഉത്തരവ് ലഭിച്ചിരിക്കുന്നത്. അതേസമയം ചില സാങ്കേതിക തകരാറുകൾ കാരണമാണ് ഇത്രയും വലിയ തുക കുടിശ്ശികയായതെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.