കൽപറ്റ: വനാവകാശ നിയമം വയനാട് ജില്ലയിൽ കാര്യക്ഷമമായി നടപ്പാക്കാൻ സാധിച്ചിട്ടില്ലെന്ന് കണ്ടെത്തൽ. നിയമം സംബന്ധിച്ച് സംഘടിപ്പിച്ച ഏകദിന ശിൽപശാലയിലാണ് നീതിവേദി നടത്തിയ ഗവേഷണ പഠനത്തിലെ കണ്ടെത്തലുകൾ ഡോക്യുമെേൻറഷൻ ഒാഫിസർ ബിജു ജോസ് അവതരിപ്പിച്ചത്. വയനാട് ജില്ലയിൽ ഇൗ നിയമം നടപ്പാക്കിയത് സംബന്ധിച്ചായിരുന്നു ഗവേഷണം. ഏകദിന ശിൽപശാല ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. വനാവകാശ നിയമം കാര്യക്ഷമമായിനടപ്പാക്കുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനവും മോണിറ്ററിങും ആവശ്യമാണെന്ന് അവർ അഭിപ്രായപ്പെട്ടു. ജില്ല പഞ്ചായത്ത്് വൈസ് പ്രസിഡൻറ് പി.കെ. അസ്മത്ത് അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന ചർച്ചകളിൽ നീതിവേദി ഡയറക്ടർ അഡ്വ. സ്റ്റീഫൻ മാത്യു മോഡറേറ്ററായിരുന്നു. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എ. ദേവകി, മെംബർ ഒ.ആർ. രഘു, പട്ടികവർഗ വകുപ്പ് അസിസ്റ്റൻറ് പ്രോജക്ട് ഒാഫിസർ ഇസ്മായിൽ, ടി.ഇ.ഒമാർ, വനംവകുപ്പ് റെയ്ഞ്ച് ഒാഫിസർ അനൂപ്, ബീരാൻകുട്ടി, ‘ഗോത്ര’ െചയർമാൻ ബിജു കാക്കത്തോട്, ആദിവാസി നേതാക്കളായ അച്ചപ്പൻ തവിഞ്ഞാൽ, മണിയൻ മാടക്കുന്ന്, നീതിവേദി കോഒാഡിനേറ്റർ ജെയിംസ് തോമസ് എന്നിവർ സംസാരിച്ചു. വിവിധ സംഘടന നേതാക്കൾ, പൊതുപ്രവർത്തകർ, പ്രമോട്ടർമാർ, കമ്മിറ്റഡ് സോഷ്യൽ വർക്കർമാർ, വനാവകാശ കമ്മിറ്റി പ്രതിനിധികൾ എന്നിവർ ശിൽപശാലയിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.