പുൽപള്ളി: തുള്ളിവെള്ളമില്ലാത്ത ഡാമിെൻറ സംരക്ഷണത്തിനായി വീണ്ടും കോടികൾ െചലവഴിക്കുന്നു. ഇരുളം മരിയനാട് കാപ്പിത്തോട്ടത്തിൽ നിർമിച്ച അണയുടെ സംരക്ഷണത്തിനാണ് വീണ്ടും കോടികൾ ചെലവിടുന്നത്. അഞ്ച് വർഷം മുമ്പ് 80 ലക്ഷത്തോളം രൂപ ചെലവഴിച്ച് നിർമിച്ച അണക്കെട്ട് വറ്റിവരണ്ട നിലയിലാണ്. മഴക്കാലത്ത് തോട്ടത്തിലെ ഉയർന്ന ഭാഗങ്ങളിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളം ഒരു സ്ഥലത്ത് കെട്ടി നിർത്തുക എന്നതായിരുന്നു ലക്ഷ്യം. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പണികൾ ഒരു ഘട്ടം നടത്തി. 80 ലക്ഷത്തോളം രൂപ ഇത്തരത്തിൽ ചെലവഴിച്ചിട്ടുണ്ട്. വീണ്ടും നബാർഡ് ഫണ്ട് ഉപയോഗിച്ച് മണ്ണ് അണയുടെ ഉയരം വർധിപ്പിക്കുകയാണ്. റോഡായും, മറുഭാഗം ചിറയാലും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവൃത്തി. കോളനി റോഡായി ഉപയോഗപ്പെടുത്തുക എന്ന തരത്തിലാണ് റോഡുപണി. റോഡിനുമേൽ ഇൻറർലോക്കും പതിക്കും. കോടികൾ െചലവഴിക്കുമ്പോഴും അണയിൽ എന്ന് വെള്ളമെത്തുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. കഴിഞ്ഞ സീസണിൽ തീരേ മഴ ലഭിക്കാത്തതുകൊണ്ടാണ് ഇവിടെ വെള്ളമില്ലാത്തതെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, മുൻ വർഷങ്ങളിലും മഴക്കാലത്ത് കാര്യമായി മഴവെള്ളം കെട്ടിനിർത്താൻ സാധിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.