റിപ്പണ്‍: റവന്യൂ വകുപ്പിലെ ഉന്നതരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും രഹസ്യ ഒത്താശയോടെ കുന്നിടിക്കലും ലോഡ് കണക്കിന് മണ്ണ് വില്പനയും നടക്കുന്നുവെന്ന് ആക്ഷേപം. റിപ്പണ്‍ 52ല്‍ പ്രധാന പാതക്കരികില്‍ സ്വകാര്യവ്യക്തി വാങ്ങിയിട്ടുള്ള സ്ഥലത്താണ് കുന്നിടിക്കലും മണ്ണ് വില്പനയും. വയനാടിെൻറ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് കുന്നിടിക്കൽ, ജെ.സി.ബി ഉപയോഗം എന്നിവക്ക് കർശന നിയന്ത്രണമുള്ളപ്പോഴാണ് അനധികൃത പ്രവൃത്തികൾ നടക്കുന്നത്. ഖനനം നടത്തിയ മണ്ണ് ടിപ്പർ ലോഡൊന്നിന് 1000 രൂപ നിരക്കില്‍ മൂപ്പൈനാട്, മേപ്പാടി പഞ്ചായത്തുകളില്‍ പലർക്കായി വില്പന നടത്തുന്നുമുണ്ട്. വിവരം നാട്ടുകാർ റവന്യൂ, പോലീസ് അധികൃതരെയും ജില്ല കലക്ടറെയും അറിയിച്ചിട്ടും നടപടി ഉണ്ടായിട്ടില്ല. ഉന്നതങ്ങളില്‍ സ്വാധീനം ചെലുത്തിയാണ് കുന്നിടിക്കലും മണ്ണ് വില്പനയും നടത്തുന്നതെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. കോഴിക്കോട് ജില്ലക്കാരനായ സ്വകാര്യവ്യക്തി വിലക്ക് വാങ്ങിയ സ്ഥലത്താണിത് നടക്കുന്നത്. അഞ്ച് ടിപ്പർ ലോറികൾ, എക്സ്കവേറ്റർ എന്നിവ പ്രവൃത്തിക്കായി ഉപയോഗിക്കുന്നതായും പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. നിയന്ത്രണം നിലനില്‍ക്കുന്ന അവസരത്തില്‍ കുന്നിടിക്കുന്നതിനും മണ്ണുമാന്തി യന്ത്രം ഉപയോഗിക്കുന്നതിനും മണ്ണ് വിൽപന നടത്തുന്നതിനും അനുമതി നല്കിയിട്ടുണ്ടെങ്കില് അതെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. അതോടൊപ്പം അശാസ്ത്രീയമായ രീതിയില്‍ റോഡിലെ ഡ്രെയിനേജ് മണ്ണിട്ട് നികത്തിയിട്ടുമുണ്ട്. റോഡില്‍ വെള്ളവും ചളിയും കെട്ടിക്കിടക്കുന്നത് ജനങ്ങള്‍ക്ക് ദുരിതവും അപകടഭീഷണിയുമുയർത്തുന്നു. മേപ്പാടി പൊലീസ് സ്റ്റേഷന് മുന്നിലൂടെയാണ് മണ്ണ് കയറ്റിയ ടിപ്പർ ലോറികള്‍ കടന്നുപോകുന്നത്. പക്ഷേ പൊലീസ് കണ്ടില്ലെന്ന് നടിക്കുന്നുവെന്നും നാട്ടുകാർക്ക് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.