േമപ്പാടി: കഴിഞ്ഞ ബുധനാഴ്ച അർധരാത്രി മുതൽ കാരാപ്പുഴ അണക്കെട്ടിെൻറ നത്തംകുനിയിലുള്ള വെള്ളക്കെട്ടില്‍ വീണ് കാണാതായ ആദിവാസിയുവാവ് പുൽക്കുന്ന് േകാളനിയിലെ രതീഷിെൻറ(20) മൃതദേഹം കെണ്ടത്തി. ശനിയാഴ്ച രാവിലെ 10.30ഒാടെ നാട്ടുകാരാണ് വെള്ളക്കെട്ടിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഫയർേഫാഴ്സും പൊലീസും തുർക്കി ജീവൻരക്ഷാസമിതി പ്രവർത്തകരും നാട്ടുകാരും തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സുഹൃത്തുക്കളോടൊപ്പം മീന്‍പിടിക്കാന്‍ ശ്രമം നടത്തുന്നതിനിടെയാണ് രതീഷിെന കാണാതായത്. മൂന്നാംദിവസമായ ശനിയാഴ്ച തിരച്ചിൽ നടത്തിയ ഇടത്തുനിന്ന് ഏകദേശം 500 മീറ്ററോളം ദൂരെ വെള്ളക്കെട്ടിലാണ് മൃതദേഹം പൊങ്ങിയത്. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ അഗ്നിശമനസേനാംഗങ്ങളും െപാലീസും ചേർന്നാണ് മൃതദേഹം കരക്കെത്തിച്ചത്. തുടർന്ന് െപാലീസ് ഇൻക്വസ്റ്റിനുശേഷം മൃതദേഹം അമ്പലവയൽ സാമൂഹികാരോഗ്യകേന്ദ്രം മോർച്ചറിയിലേക്കുമാറ്റി. പോസ്റ്റ്േമാർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് മേപ്പാടി െപാലീസ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.