മാനന്തവാടി: സ്ത്രീകളിൽ ഉണ്ടാകുന്ന സ്തനാർബുദം മുൻകൂട്ടി കണ്ടുപിടിച്ച് ചികിത്സ നൽകുന്നതിനുള്ള ഡിജിറ്റൽ മാമോഗ്രാഫി യൂനിറ്റ് ജില്ലആശുപത്രിയിൽ ആരംഭിക്കുമെന്ന് ജില്ലപഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതിനായി 42,36,695 രൂപ നീക്കിെവച്ച് കേരള മെഡിക്കൽ കോർപറേഷൻ വഴി ഉപകരണം വാങ്ങാൻ പണം നൽകിക്കഴിഞ്ഞു. ഇറ്റലിയിൽ നിന്നുള്ള ഉപകരണങ്ങൾ രണ്ട് മാസത്തിനകം ലഭ്യമാക്കാമെന്ന് കോർപറേഷൻ ഉറപ്പുനൽകിയിട്ടുണ്ട്. ഉപകരണം ലഭ്യമായാൽ ഒരു മാസത്തിനകം യൂനിറ്റ് ആരംഭിക്കും. ജില്ലആശുപത്രിയുടെ കാര്യത്തിൽ ജില്ലപഞ്ചായത്ത് മുന്തിയ പരിഗണനയാണ് നൽകുന്നത്. ഈ ഭരണസമിതി അധികാരത്തിൽ വന്നശേഷം 2015--16 ൽ അഞ്ചുമാസം കൊണ്ട് 35 ലക്ഷം രൂപയും 2016--17ൽ 4,25,92,701 കോടി രൂപയും െചലവഴിച്ചു. 18 േപ്രാജക്ടുകളിൽ മാലിന്യ പ്ലാൻറ് ഉൾപ്പെടെ രണ്ട് പ്രോജക്ട് മാത്രമാണ് പൂർത്തിയാകാനുള്ളത്. 2017--18 ൽ 2.08 കോടിയുടെ പ്രോജക്ടുകൾ തയാറാക്കിയിട്ടുണ്ട്. സമഗ്ര മാസ്റ്റർ പ്ലാൻ തയാറാക്കാൻ അഞ്ച് ലക്ഷം നീക്കിെവച്ചിട്ടുണ്ട്. വയോധികർക്കായി ജെറിയാട്രിക് വാർഡ് സ്ഥാപിക്കും. സോറിയാസിസ് ചികിത്സ സൗകര്യം ഏർപ്പെടുത്തും. പുനലൂർ താലൂക്കാശുപത്രി മോഡലിൽ പൊതുജനപങ്കാളിത്തത്തോടെ വികസനം നടപ്പാക്കും. ഇതിനായി യോഗം വിളിച്ചുചേർക്കും. നിലവിലെ തീവ്രപരിചരണവിഭാഗം സൗകര്യപ്രദമായ സ്ഥലത്തേക്ക് ഉടൻ മാറ്റിസ്ഥാപിക്കും. രണ്ടുവർഷം കൊണ്ട് ഐ.എസ്.ഒ സർട്ടിഫിക്കറ്റ് നേടുകയാണ് ലക്ഷ്യം. സർക്കാർ അനുമതി നൽകിയാൽ സായാഹ്ന ഒ.പിയിൽ ഒരു ഡോക്ടറെ നിയമിക്കും. സംസ്ഥാന സർക്കാറിെൻറ ആർദ്രം പദ്ധതിയിൽ നിന്ന് ജില്ലആശുപത്രിയെ ഒഴിവാക്കിയത് നീതീകരിക്കാനാകില്ലെന്നും അവർ പറഞ്ഞു. വൈസ് പ്രസിഡൻറ് പി.കെ. അസ്മത്ത്, അംഗങ്ങളായ എ. പ്രഭാകരൻ, എ. ദേവകി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.