പനമരം: ടൂറിസത്തിെൻറ പേരിൽ പനമരത്ത് ലക്ഷങ്ങൾ ചെലവഴിക്കുമ്പോൾ ഒന്നും ഫലവത്താകുന്നില്ലെന്ന് ആക്ഷേപം. പാലത്തിനടുത്ത് നിർമിക്കുന്ന കെട്ടിടത്തിെൻറ സ്ഥിതിയും ഇതേ അവസ്ഥയിലാണ്. രണ്ടു വർഷത്തിലേറെയായി പനമരം പാലത്തിനടുത്ത് കെട്ടിട നിർമാണം തുടങ്ങിയിട്ട്. മൂന്ന് നിലകളുള്ള കെട്ടിടമാണ് നിർമിക്കുന്നത്. ഇതിെൻറ ആദ്യം നിർമിച്ച തറ പൊളിച്ചുമാറ്റിയതിന് ശേഷം വീണ്ടും നിർമിക്കുകയായിരുന്നു. ടൂറിസം വകുപ്പുമായി ബന്ധപ്പെട്ട ഓഫിസാണ് ഇവിടെ വരുന്നതെന്നാണ് പറയുന്നത്. കഴിഞ്ഞ കുറെ മാസങ്ങളായി നിർമാണം മുടങ്ങിയ അവസ്ഥയിലാണ്. ഈ കെട്ടിടത്തിെൻറ തൊട്ടടുത്തുതന്നെയാണ് 10 വർഷംമുമ്പ് ലക്ഷങ്ങൾ മുടക്കി ബോട്ട് സർവിസ് കേന്ദ്രം സ്ഥാപിച്ചത്. ലക്ഷങ്ങൾ ചെലവഴിക്കപ്പെട്ടതല്ലാതെ ബോട്ട് സർവിസ് യാഥാർഥ്യമായില്ല. ബോട്ടിലേക്ക് കയറാനുള്ള പടവുകളും മറ്റും ഇപ്പോൾ കാടുപിടിച്ചു കിടക്കുകയാണ്. ഹൈസ്കൂളിനടുത്താണ് തലക്കൽ ചന്തു സ്മാരകം. ഇവിടേക്ക് ടൂറിസ്റ്റുകളെ വഴികാട്ടുന്ന ഒരു ബോർഡ്പോലും പനമരം ടൗണിലോ കൽപറ്റ-പനമരം റോഡിലോ ഇല്ല. അതിനാൽ ഇത് കാണാനെത്തുന്നവരും അത്യപൂർവമാണ്. സ്മാരകം നിർമിക്കാൻ പഞ്ചായത്താണ് ലക്ഷങ്ങൾ ചെലവഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.