സംസ്​ഥാനത്ത് കാലവർഷം കുറവ് വയനാട്ടില്‍

സു​ല്‍ത്താ​ന്‍ ബ​ത്തേ​രി: ഇ​ത്ത​വ​ണ കാ​ല​വ​ര്‍ഷം തു​ട​ങ്ങി​യി​ട്ട് ഏ​റ്റ​വും കു​റ​വ് മ​ഴ പെ​യ്ത​ത് സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ഴ പെ​യ്തി​രു​ന്ന വ​യ​നാ​ട്ടി​ലാ​ണ്. ജൂ​ണ്‍ ഒ​ന്നു​മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം തു​ട​ങ്ങി​യ തെ​ക്ക​ന്‍ജി​ല്ല​ക​ളി​ല്‍ 50 മി​ല്ലി മീ​റ്റ​റി​ന് മു​ക​ളി​ല്‍ മ​ഴ ല​ഭി​ച്ച​പ്പോ​ള്‍ 7.6 മി​ല്ലി മീ​റ്റ​ര്‍ മാ​ത്ര​മാ​ണ് വ​യ​നാ​ട്ടി​ല്‍ ല​ഭി​ച്ച​ത്. ജൂ​ണ്‍ ഒ​ന്നി​നു​ത​ന്നെ കാ​ല​വ​ര്‍ഷം ശ​ക്​​ത​മാ​കു​മെ​ന്നാ​യി​രു​ന്നു ക​ണ​ക്കു​കൂ​ട്ട​ല്‍. മ​റ്റു ജി​ല്ല​ക​ളി​ല്‍ പ്ര​വ​ച​ന​ങ്ങ​ള്‍ക്ക​നു​സ​രി​ച്ച് മ​ഴ പെ​യ്തി​ട്ടും വ​യ​നാ​ട്ടി​ലെ​വി​ടെ​യും കാ​ര്യ​മാ​യ മ​ഴ പെ​യ്തി​ല്ല. വ​യ​നാ​ട് ക​ഴി​ഞ്ഞാ​ല്‍ കു​റ​ഞ്ഞ മ​ഴ പെ​യ്ത​ത് മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ്. ജൂ​ണ്‍ ഒ​ന്നു​മു​ത​ല്‍ത​ന്നെ കാ​ലാ​വ​സ്​​ഥ മാ​റു​ക​യും കാ​ല​വ​ര്‍ഷ​ത്തി​​െൻറ ല​ക്ഷ​ണ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍, അ​ന്ത​രീ​ക്ഷം മൂ​ടി നി​ല്‍ക്കു​ന്ന​ത​ല്ലാ​തെ കാ​ര്യ​മാ​യ മ​ഴ പെ​യ്തി​ല്ല. ക​ഴി​ഞ്ഞ​വ​ര്‍ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ ശ​ക്ത​മാ​യ വേ​ന​ല്‍മ​ഴ​യാ​ണ് ല​ഭി​ച്ച​ത്. ന്യൂ​ന​മ​ര്‍ദ​മു​ണ്ടാ​യ​താ​ണ് വേ​ന​ല്‍മ​ഴ ശ​ക്ത​മാ​കാ​ന്‍ കാ​ര​ണ​മാ​യ​ത്. ചി​ല​യി​ട​ങ്ങ​ളി​ല്‍ ക​ല്ലു​മ​ഴ​യും പെ​യ്തു. കാ​ല​വ​ര്‍ഷ​ത്തി​ല്‍ ശ​രാ​ശ​രി ജി​ല്ല​യി​ല്‍ ല​ഭി​ക്കേ​ണ്ട​ത് 1400 മി​ല്ലി മീ​റ്റ​ര്‍ മ​ഴ​യാ​ണ്. വേ​ന​ല്‍മ​ഴ​യും കാ​ല​വ​ര്‍ഷ​വും കൂ​ടി 2000 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ​യാ​ണ് സാ​ധാ​ര​ണ​ഗ​തി​യി​ല്‍ ല​ഭി​ക്കേ​ണ്ട​ത്. ഈ ​വ​ര്‍ഷം 2000 മി​ല്ലി മീ​റ്റ​ര്‍ മ​ഴ ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ര്‍ഷം വേ​ന​ല്‍മ​ഴ​യും കാ​ല​വ​ര്‍ഷ​വും കൂ​ടി 1138 മി​ല്ലി മീ​റ്റ​ര്‍ മ​ഴ​യാ​ണ് ല​ഭി​ച്ച​ത്. 56 ശ​ത​മാ​നം മ​ഴ​മാ​ത്ര​മേ ക​ഴി​ഞ്ഞ​വ​ര്‍ഷം ല​ഭി​ച്ചി​രു​ന്നു​ള്ളൂ. മ​ഴ​ക്കു​റ​വ് മൂ​ലം ഡി​സം​ബ​റോ​ടെ​ത​ന്നെ ജി​ല്ല​യി​ലെ പ​ല കി​ണ​റു​ക​ളും ജ​ല​സ്രോ​ത​സ്സു​ക​ളും വ​റ്റി. വ​ല്ല​പ്പോ​ഴും മ​ഴ പെ​യ്യു​മ്പോ​ള്‍ പ​ര​മാ​വ​ധി വെ​ള്ളം ശേ​ഖ​രി​ച്ചു​വെ​ക്കു​ക​യാ​ണ് പ​ല വീ​ടു​ക​ളി​ലും ചെ​യ്യു​ന്ന​ത്. മ​ഴ പെ​യ്ത് ജ​ല​സ്രോ​ത​സ്സു​ക​ളി​ല്‍ വെ​ള്ളം നി​റ​യാ​തെ മു​ന്നോ​ട്ടു​പോ​കാ​ന്‍ സാ​ധി​ക്കാ​ത്ത സ്ഥി​തി പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ണ്ട്. നൂ​ല്‍മ​ഴ​യും കോ​ട​മ​ഞ്ഞും ത​ണു​പ്പും വീ​ട്ടു​മാ​റാ​ത്ത വ​യ​നാ​ട്ടി​ലെ കാ​ലാ​വ​സ്ഥ​വ്യ​തി​യാ​നം ഭീ​തി ജ​നി​പ്പി​ക്കു​ന്ന​താ​ണ്. അ​തേ​സ​മ​യം, വൈ​കി​യാ​ണെ​ങ്കി​ലും മ​ഴ ശ​ക്തി പ്രാ​പി​ക്കു​മെ​ന്നു ത​ന്നെ​യാ​ണ് അ​മ്പ​ല​വ​യ​ല്‍ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.