പനമരം: കാട്ടാന യുവാവിനെ ആക്രമിച്ച സംഭവത്തിൽ നാട്ടുകാർ വനപാലകരെ ബന്ദിയാക്കി. നീർവാരം അമ്മാനിയിലാണ് ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ ചെതലയം ഫോറസ്റ്റ് റേഞ്ച് ഓഫിസർ സജികുമാർ രാരോത്ത്, ഡെപ്യൂട്ടി റേഞ്ചർ കെ.കെ. സുനിൽ കുമാർ എന്നിവരെ നാട്ടുകാർ വളഞ്ഞുവെച്ചത്. ചൊവ്വാഴ്ച വെളുപ്പിന് അമ്മാനിയിൽ വെച്ച് കൊട്ടവയൽ തമ്പി (30) എന്ന യുവാവിനെ കാട്ടാന ആക്രമിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഇദ്ദേഹത്തിെൻറ കാൽ ചൊവ്വാഴ്ച മുറിച്ചുകളയേണ്ടിവന്നു. തുടർന്ന് രാത്രി ആനയെ നോക്കാൻ വനപാലകരെത്തിയപ്പോഴാണ് നാട്ടുകാർ സംഘടിച്ചത്. കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണുക, തമ്പിക്ക് നഷ്ടപരിഹാരം കൊടുക്കുക എന്നിവയാണ് നാട്ടുകാരുടെ ആവശ്യം. രാത്രി ഒമ്പതു മണിയോടെ മാനന്തവാടി താഹസിൽദാറും മറ്റും അമ്മാനിയിലെത്തി. രാത്രി വൈകിയും ഒത്തുതീർപ്പ് ചർച്ചകൾ നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.