സുല്‍ത്താന്‍ ബത്തേരി: കടമാന്‍ചിറ പാടശേഖര സമിതിയുടെ കീഴിലെ 60 ഏക്കറോളം പാടത്തേക്ക് വെള്ളമെത്തിക്കാന്‍ നിര്‍മിച്ച ആര്‍മാട് ചെക്ക് ഡാം ഉപയോഗശൂന്യമാകുന്നു. ഒരുവര്‍ഷം മുമ്പ് കൃഷിഭവെൻറയും നഗരസഭയുടെയും സഹായത്തോടെയാണ് ഡാം നിര്‍മാണം പൂര്‍ത്തിയാക്കിയത്. 30 ലക്ഷത്തോളം െചലവിട്ട് നിര്‍മിച്ച ഡാമുകൊണ്ട് കര്‍ഷകര്‍ക്ക് ഒരു ഗുണവും ലഭിക്കുന്നില്ല. അരകി.മീറ്റര്‍ നീളവും അഞ്ച് മീറ്റര്‍ വീതിയുമുള്ള തോട് പൂര്‍ണമായും കാടുകയറി മൂടിയതോടെ ഡാമിലേക്കുള്ള വെള്ളമൊഴുക്ക് നിലച്ചു. പുഞ്ചയും നഞ്ചയും കൃഷി ചെയ്യാവുന്ന വയലില്‍ വിത്തിറക്കാനാവാതെ കര്‍ഷകര്‍ ആശങ്കയിലാണ്. 60 ഏക്കറോളം വരുന്ന പാടശേഖരത്തില്‍ 30ഒാളം ആദിവാസി കുടുംബങ്ങള്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ കൃഷി ചെയ്യുന്നുണ്ട്. വേനല്‍കാലത്തും കൃഷി ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഡാം നിര്‍മിച്ചത്. എന്നാൽ, ഒഴുക്ക് നിലച്ചതോടെ വേനല്‍മഴയിലെ വെള്ളം ഡാമില്‍ സംഭരിക്കാന്‍ സാധിച്ചിട്ടില്ല. ഡാമില്‍ മണ്ണ് മൂടിയതിനാല്‍ ശേഷിക്കുന്ന വെള്ളം കൃഷിയിടത്തിലേെക്കത്തിക്കാനും സാധ്യമല്ല. കഴിഞ്ഞ വര്‍ഷം വരെ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയായിരുന്നു തോട് നവീകരണം നടന്നത്. നഗരസഭ പരിധിയില്‍ തൊഴിലുറപ്പ് പദ്ധതി ഇല്ലാത്തതിനാല്‍ ഈ വര്‍ഷം നവീകരണപ്രവര്‍ത്തനങ്ങള്‍ നടന്നതുമില്ല. തോടിന് ഇരുഭാഗത്തുമുള്ള കാട് വെട്ടിത്തെളിക്കുകയും ഡാമിലെ മണ്ണ് പൂര്‍ണമായി നീക്കംചെയ്യുകയും ചെയ്താല്‍ മാത്രമേ ജലസേചനം സാധ്യമാവൂ. അധികൃതര്‍ തിരിഞ്ഞു നോക്കാതായതോടെ തോടിെൻറ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കര്‍ഷകര്‍ ഭീമമായ തുക െചലവിടേണ്ട അവസ്ഥയാണ്. കാലവര്‍ഷം വരാനിരിക്കെ അടിയന്തരമായി ഡാമും പരിസരവും വൃത്തിയാക്കിയില്ലെങ്കില്‍ കൃഷിയോഗ്യമായ വെള്ളം പാഴാവും. വെള്ളം വേണ്ടവിധത്തില്‍ ഉപകരിക്കാത്തതുമൂലം വിത്തിറക്കാന്‍ കാലവര്‍ഷം കനിയണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.